ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ വഴി തടഞ്ഞ് സമരം ചെയ്യുന്നതിനിടെ മലയാളത്തില്‍ ദല്‍ഹി പോലീസിനോട് തര്‍ക്കിച്ച് എഎ റഹിം എംപി. പോലീസ് ബലപ്രയോഗം നടത്തിയതോടെയാണ് താന്‍ എംപിയാണെന്നും എന്നെ അടിക്കരുതെന്നും പിടിവിടണമെന്നും റഹിം അപേക്ഷിച്ചത്. എന്നാല്‍ ദല്‍ഹി പോലീസിന് ഇതു മനസിലായില്ല. തുടര്‍ന്നാണ് റഹിം ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.
എ.എ റഹിം എംപിയും കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള പത്തിലധികം പേര് അടങ്ങുന്ന സംഘമാണ് ദല്‍ഹിയില്‍ റോഡ് തടഞ്ഞ് സമരം ചെയ്യാന്‍ ശ്രമിച്ചത്. ജന്‍പഥില്‍ നിന്നാണ് സമരം ആരംഭിച്ചത്. തുടര്‍ന്ന് അരകിലോമീറ്ററിനുള്ളില്‍ തന്നെ മാര്‍ച്ച് പോലീസ് തടഞ്ഞു.
ക്രമസമാധാന പ്രശ്നം ഉണ്ടാക്കരുതെന്ന് പോലീസ് താക്കീത് ചെയ്തു. ഇത് അവഗണിച്ച് പാര്‍ലമെന്റ് വളപ്പിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തി വീശി. തന്നെ അടിക്കരുത്, താന്‍ എംപിയാണെന്ന് റഹിം പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് റഹിം ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇതിനിടെ പോലീസിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ദല്‍ഹിയിലെ കൈരിളി ടിവി റിപ്പോര്‍ട്ടര്‍ അശ്വിന് ലാത്തിക്കടിയേറ്റു.
എ.എ.റഹീം ഉള്‍പ്പെടെയുള്ള നേതാക്കള്‍ അക്രമത്തിന് ശ്രമിച്ചതോടെ വലിച്ചിഴച്ചാണ് അറസ്റ്റുചെയ്തു നീക്കിയത്. ജനാധിപത്യരീതിയിലുള്ള പ്രതിഷേധത്തെ അടിച്ചമര്‍ത്തിയെന്ന് എ.എ.റഹീം എംപി ആരോപിച്ചു. എം.പിയെന്ന പരിഗണനപോലും കാണിക്കാതെ പൊലീസ് ബലപ്രയോഗിച്ചു. അഗ്നിപഥിനെതിരെ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം തുടരുമെന്നും റഹീം പിന്നീട് പറഞ്ഞു. ഐഷെ ഘോഷ്, എസ്എഫ്ഐ അഖിലേന്ത്യാ സെക്രട്ടറി മയൂഖ് വിശ്വാസ് ഉള്‍പ്പെടെയുള്ള നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: