കോഴിക്കോട്: എഴുത്തുകാര്‍ എല്ലാ വിഷയങ്ങളിലും പ്രതികരിക്കാത്തതിനു പിന്നില്‍ രാഷ്ട്രീയ ചായ്വുകളാകാമെന്ന് കവി സച്ചിദാനന്ദന്. അവര്‍ എല്ലാ കാര്യങ്ങളിലും പ്രതികരിക്കേണ്ട ആവശ്യമില്ല. എഴുത്തുകാര്‍ പ്രതികരിക്കുന്നില്ല എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിമര്‍ശനത്തിനാണ് സാഹിത്യ അക്കാദമി ചെയര്മാന് കൂടിയായ സച്ചിദാനന്ദന്റെ മറുപടി.
തനിക്ക് എല്ലാ പാര്‍ട്ടികളിലും സുഹൃത്തുക്കള്‍ ഉണ്ട്, എന്നാല്‍ ഒരു പാര്‍ട്ടിയിലും അംഗമല്ലെന്നും സച്ചിദാനന്ദന് പറഞ്ഞു. സംസ്ഥാനത്തെ പോലീസ് അതിക്രമത്തെ അപലപിക്കുന്നു. സര്‍ക്കാര്‍ നിര്‍ദേശം പൂര്‍ണമായി പാലിക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നും സച്ചിദാനന്ദന് പറഞ്ഞു. എല്ലാ കാലങ്ങളിലും സര്‍ക്കാറിന് അവമതിപ്പ് ഉണ്ടാക്കുന്ന കാര്യങ്ങള്‍ പോലീസ് ചെയ്യാറുണ്ട്. കറുത്ത മാസ്ക്, വസ്ത്രം എന്നിവ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും സച്ചിദാനന്ദന് പറഞ്ഞു. ഏതോ പോലീസ് ഉദ്യോഗസ്ഥന്റെ ബുദ്ധിയില്‍ ഉദിച്ചതാണ് നിയന്ത്രണങ്ങള്‍ക്ക് പിന്നിലെന്നും സച്ചിദാനന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: