അഗ്നിപഥ് : കാലത്തിന്റെ ആവശ്യം
എയര്‍ ചീഫ് മാര്‍ഷല്‍ ആര് കെ എസ് ഭദൗരിയ
പിവിഎസ്എം എവിഎസ്എം വിഎം (റിട്ട.)
രാഷ്ട്രത്തിന്റെ പ്രതിരോധമേഖലയുടെ പ്രയാണത്തില്‍ പുതുയുഗം കുറിക്കുന്ന,ഒന്നാണ് അഗ്നിവീര്‍ പദ്ധതി. രാഷ്ട്രത്തിന്റെ അവിഭാജ്യസ്തംഭങ്ങളായ പ്രതിരോധ സേനയെയും രാജ്യത്തിന്റെ യുവജനങ്ങളെയും നേരിട്ടു സ്വാധീനിക്കുന്ന ഒരു മുന്നേറ്റം. പദ്ധതിയെക്കുറിച്ചു സമൂഹത്തിന്റെ വിവിധ വിഭാഗങ്ങള്‍ അവരുടെ സ്വന്തം വീക്ഷണങ്ങളും വിവരണങ്ങളും മുന്നോട്ടുവച്ചു. അതുപോലെ ഗുണങ്ങള്‍ക്കൊപ്പം പലകോണുകളില്‍ നിന്നു ദോഷങ്ങളും ഉയര്‍ത്തിക്കാട്ടപ്പെട്ടു.
അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ലോകത്ത്, മാറ്റം മാത്രമാണു സ്ഥിരമായുള്ളത്. അതേസമയം, മാറ്റത്തിനെതിരായ പ്രതിരോധം മനുഷ്യസ്വഭാവത്തിന്റെ ഭാഗവുമാണ്. ഇക്കാര്യം നാം ഓര്‍ക്കേണ്ടതുണ്ട്.
മുന്നോട്ടുപോകുന്നതിനുമുമ്പു പദ്ധതിയുടെ വിശാലമായ രൂപരേഖപരിശോധിക്കാം. ഗവണ്മെന്റിന്റെ പ്രഖ്യാപനങ്ങള്‍ അനുസരിച്ച്, മൂന്ന് സേനാവിഭാഗ ങ്ങളിലെയും പിബിഒആര്‍ എന്നറിയപ്പെടുന്ന പേഴ്സണല്‍ ബിലോ ഓഫീസേഴ്സ് റാങ്ക്വി ഭാഗത്തിലെ എല്ലാ റിക്രൂട്ട്മെന്റുകള്‍ക്കുമുള്ള പുതിയ റിക്രൂട്ട്മെന്റ്പാ തയാകും അഗ്നിവീര്‍ പദ്ധതി. 17മ്മ മുതല്‍ 21 വയസുവരെ പ്രായമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ നാലുവര്‍ഷ കാലയളവിലേക്കു റിക്രൂട്ട്ചെയ്യും. നാലുവര്‍ഷത്തിനുശേഷം, എല്ലാ അഗ്നിവീരന്മാര്ക്കും അതതു സേനയില്‍ സ്ഥിരമായി പ്രവര്‍ത്തിക്കു ന്നതിന് അപേക്ഷിക്കാനുള്ള അവസരവും നല്‍കും. എങ്കിലും,25% അഗ്നിവീരന്മാരെ മാത്രമേ സ്ഥിരമായി സേനയുടെ ഭാഗമാക്കുകയുള്ളൂ.
അഗ്നിവീരന്മാരെ ഉപയോഗിക്കുന്നതു സംബന്ധിച്ചും സേനാവിഭാഗ ങ്ങളുടെ പ്രവര്‍ത്തനശേഷിയിലും യുദ്ധസാധ്യതയിലും അതിന്റെ സ്വാധീനത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നതിനാല്‍ പ്രതിരോധസേവന ങ്ങളില്‍ പദ്ധതിയുടെ സാധ്യതയെക്കുറിച്ചു നമുക്ക് ആദ്യം പരിശോധി ക്കാം. എല്ലാ യുദ്ധവേദികളും ഉപകരണങ്ങളും ആയുധസംവിധാനങ്ങളും ഒരു ശൃംഖലാപരിതസ്ഥിതിയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക കേന്ദ്രീകൃത ആധുനിക വ്യോമസേനയാണ് ഇന്ത്യന്‍ വ്യോമസേന. പുതിയ സാങ്കേതിക വിദ്യകള്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ പരിശീലിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ സമകാലിക സാങ്കേതിക വിദ്യകളറിയാവുന്ന, സാഹചര്യങ്ങളോടു പൊരുത്തപ്പെടാന്‍ കഴിയുന്ന യുവജനങ്ങളെയാണു വ്യോമസേന തേടുന്നത്. മാത്രമല്ല, സാങ്കേതികവിദ്യകള്‍ പ്രതിദിനമെന്നോണം പഴക്കം ചെല്ലുന്നതിനാല്‍, ഹ്രസ്വകാലത്തേക്ക് ഇടയ്ക്കിടെയുള്ള നിയമിക്കല്‍ ദൈര്‍ഘ്യമേറിയ പ്രതിബദ്ധതകളുള്ള നിയമിക്കലുകളെ അപേക്ഷിച്ചു കൂടുതല്‍ യുക്തിസഹമാണ്. ഒരു ചെറിയ പ്രവേശനകാലയളവ്, ഉദ്യോഗാര്‍ത്ഥികള്‍ക്കും സേവനങ്ങള്‍ക്കും നാലുവര്‍ഷ കാലയളവിനുശേഷം തീരുമാനമെടുക്കാനുള്ള അവസരം നല്കുന്നു. പഴയ സമ്പ്രദായത്തില്‍ അത്തരം അവസരം ലഭ്യമല്ല. തല്‍ഫലമായി, ഒരുവശത്ത്, 15-20 വര്‍ഷമെങ്കിലും സൈന്യത്തിന്റെ ഭാഗമാകണം എന്ന പ്രതിബദ്ധതയുള്ളതിനാല്‍ ഇവയില്‍ ചേരാനുള്ള അവസരം വിനിയോഗിക്കുന്നതില്‍ ഒരുവിഭാഗം യുവാക്കള്‍ ആശങ്കാകുലരായിരുന്നു. മറുവശത്ത്, സീനിയര്‍/മുതിര്‍ന്ന അംഗങ്ങളെ പുതിയ സാങ്കേതികവിദ്യകളില്‍ വൈദഗ്ധ്യം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വെല്ലുവിളികള്‍ നേരിടുന്നുമുണ്ട്. യുവാക്കളെ ഇടയ്ക്കിടെ ഉള്‍പ്പെടുത്തുന്നതും സൈനികരുടെ ശരാശരി പ്രായം കുറയ്ക്കുന്നതും സേവനങ്ങളില്‍ ഗുണപ്രദമാകും. വ്യോമസേനയില്‍ &ൂൗീ;േഎയര് വാരിയേഴ്സ്’ എന്നു പൊതുവെ വിളിക്കപ്പെടുന്നയോദ്ധാക്കളുടെ ശരാശരി പ്രായം കുറയ്ക്കുന്നതു സേവനങ്ങള്‍ക്ക് പ്രധാന നേട്ടമായിരിക്കും.
സൈനിക സേവനം ദേശീയ പ്രതിരോധത്തിന്റെ അവസാന കോട്ടയാണ്. സൈനിക മേധാവികളുടെ കാഴ്ചപ്പാടിലും ആസൂത്രണത്തിലും ആര്‍ക്കും ഒരുസംശയവും ഉണ്ടാകരുത്. പരിശീലനരീതികളും പ്രവര്‍ത്തന വിനിയോഗവും ഉള്‍പ്പെടെ പുതിയ പദ്ധതിയുടെ എല്ലാ തലങ്ങളെക്കുറിച്ചും ഇതിനകം ചര്‍ച്ച ചെയ്തിരിക്കണം. ഒരുതലത്തിലും ഇതിന്റെ വീര്യം കുറയ്ക്കുകയില്ല. ഓരോ തവണയും എല്ലാ മേഖലകളിലും പ്രതിരോധസേന കഴിവുതെളിയിക്കുമെന്നു രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ഉറപ്പുണ്ടായിരിക്കണം. രാജ്യത്തെ യുവാക്കളാണ് ഇതില്‍ പങ്കുള്ള മറ്റൊരു വിഭാഗം. നമുക്കു യുവാക്കളുടെ സ്വപ്നങ്ങളും താല്‍പ്പര്യങ്ങളും പരിഗണിച്ചുനോക്കാം. പത്താം ക്ലാസോ പന്ത്രണ്ടാം ക്ലാസോ പാസായ യുവാവിനു മികച്ച കോര്‍പ്പറേറ്റുകള്‍ വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ വളരെ ഉയര്‍ന്നതാണു ഗവണ്മെന്റ് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ്. പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്നയാള്‍ക്കു പ്രതിമാസം
30,000 രൂപ ലഭിക്കും. മാത്രമല്ല, പ്രതിമാസം 9000 രൂപ ഗവണ്മെന്റ്അ ദ്ദേഹത്തിന്റെ സേവാനിധിയിലേക്കു വിഹിതമായി നല്‍കും. കൂടാതെ, എല്ലാവര്‍ഷവും ശമ്പളത്തില്‍ ഏകദേശം 10% വര്‍ധനയുണ്ടാകും. യാത്ര, താമസം, ചികിത്സാസൗകര്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള സാധാരണ ദൈനംദിന ആവശ്യങ്ങളുടെ ചെലവു ഭൂരിഭാഗവും സൈന്യം നിറവേറ്റും. അതിനാല്‍ അഗ്നിവീരന്മാര് ഇതിനായി പണം ചെലവഴിക്കേണ്ടി വരില്ല. വരുമാനത്തിന്റെ വളരെ കുറച്ചുഭാഗമേ ജീവിതച്ചെലവിലേക്കു പോകൂ എന്നതിനാല്‍, ശമ്പളത്തിന്റെ ഭൂരിഭാഗവും ലാഭിക്കാന്‍ കഴിയും. കൂടാതെ, നാലുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, സേവാനിധി അക്കൗണ്ട് കാലാവധി പൂര്‍ത്തിയാകുകയും ഓരോ അഗ്നിവീരനും 11 ലക്ഷത്തിലധികം രൂപ ലഭിക്കുകയും ചെയ്യും. കൂടാതെ, സാമ്പത്തിക നേട്ടങ്ങള്‍ക്കു പുറമെ, ഈ പദ്ധതി യുവാക്കളുടെ അന്തസ്,ആത്മാഭിമാനം, കഴിവുകള്‍ മെച്ചപ്പെടുത്തല്‍, പുതിയ ദേശീയ വിദ്യാഭ്യാസ നയം 2020ന് അനുസൃതമായുള്ള വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ ഉള്‍പ്പെടുന്ന മറ്റ് അഭിലാഷങ്ങളും നിറവേറ്റും. വിദ്യാഭ്യാസമന്ത്രാലയം ഇതിനകം കൊണ്ടുവന്നതുപോലെ അഗ്നിവീരന്മാര്ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനവും അവസരങ്ങളും സൃഷ്ടിക്കുന്നതിനു യുജിസിയും ഇഗ്നോയും എന്‍ഇപി 2020ലെ വ്യവസ്ഥകള്‍ പരമാവധി വര്‍ധിപ്പിക്കും. സ്ഥിരമായി സൈനികസേവനം ചെയ്യേണ്ടതില്ലാത്തവരുടെ അടുത്ത നീക്കങ്ങള്‍ ഇതു സുഗമമാക്കും. വൈദഗ്ധ്യമുള്ള ഈ യുവാക്കളെ കേന്ദ്ര സായുധ പൊലീസ് സേനയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കാന്‍ ഒരുങ്ങുകയാണ് ആഭ്യന്തര മന്ത്രാലയം. ഗവണ്മെന്റ് മേഖലയിലുംവ്യവസായ-ഐടി മേഖലയിലും കോര്‍പ്പറേറ്റ് ലോകത്തും മാന്യമായ ജോലിതേടാനും അതല്ലെങ്കില്‍ സേവാനിധി പ്രയോജനപ്പെടുത്തി സ്വന്തമായി സംരംഭം തുടങ്ങാനുമുള്ള അവസരവും അവര്‍ക്കു ലഭിക്കും.അവസാനമായി, അഗ്നിപഥ് പദ്ധതിക്കു രാഷ്ട്രനിര്‍മാണത്തില്‍ അഭൂതപൂര്വമായസംഭാവനയേകാനാകും. അച്ചടക്കം, സത്യസന്ധത, ആവേശം, പരസ്പരവിശ്വാസം, സേവനമനോഭാവം, യുവാക്കളുടെ മനസില്‍ രാഷ്ട്രത്തിനു പ്രഥമസ്ഥാനം തുടങ്ങിയഗുണങ്ങള് കൈവരുന്നതു രാഷ്ട്രനിര്‍മാണത്തില്‍ സുപ്രധാന മാറ്റങ്ങളുണ്ടാക്കും.
എന്റെ അഭിപ്രായത്തില്‍, ഈ പദ്ധതി രാജ്യത്തെ സൈനിക സേവനങ്ങള്‍ക്കും യുവാക്കള്‍ക്കും പരസ്പരനേട്ടം കൊണ്ടുവരുന്ന സംവിധാനമാണ്. മാത്രമല്ല, രാഷ്ട്രനിര്‍മാണത്തില്‍ ഉന്നതതലങ്ങളില്‍ അതിന്റെ സംഭാവനഅസാധാരണമാംവിധമായിരിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: