മുംബൈ: രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈ-മധ്യപ്രദേശ് പോരാട്ടം. സെമിയില്‍ മുംബൈയും ഉത്തര്‍പ്രദേശും സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഒന്നാമിന്നിങ്സ് ലീഡിന്റെ ബലത്തില്‍ മുംബൈ ഫൈനലിലെത്തി. ബംഗാളിനെ 174 റണ്‍സിന് തോല്‍പ്പിച്ചാണ് മധ്യപ്രദേശ് ഫൈനലിലെത്തിയത്. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മധ്യപ്രദേശ് ഫൈനലില്‍ എത്തുന്നത്. 1998-99ലാണ് ഫൈനല്‍ കളിച്ചത്.
മുംബൈയുടെ 47-ാമത് രഞ്ജി ഫൈനലാണിത്. ഇതില്‍ 41 തവണയും മുംബൈ കിരീടം നേടി. ആദ്യ ഇന്നിങ്സില്‍ 393 റണ്‍സടിച്ച മുംബൈക്ക് മറുപടിയായി ഉത്തര്‍പ്രദേശിന് 180 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. രണ്ടാം ഇന്നിംഗ്സില്‍ ഉത്തര്‍പ്രദേശിനെ ബാറ്റിങ്ങിന് വിടാതെ അടിച്ചു തകര്‍ത്ത മുംബൈ യശസ്വി ജയ്സ്വാളിന്റെയും (181) അര്മാന് ജാഫറിന്റെയും (127) സെഞ്ചുറികളുടെയും സര്‍ഫറാസ് ഖാന് (59), ഷംസ് മുലാനി (51) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 533 റണ്‍സെടുത്തു.
മധ്യപ്രദേശിനെതിരെ 350 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗാള്അഞ്ചാം ദിനം 175 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത കുമാര്‍ കാര്‍ത്തികേയയാണ് ബംഗാളിനെ എറിഞ്ഞിട്ടത്. ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന് (78) മാത്രമാണ് ബംഗാളിനുവേണ്ടി പൊരുതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: