ലക്നൗ: യോഗി ആദിത്യനാഥിന്റെ ചിത്രം നെഞ്ചിൽ പച്ചക്കുത്തി മുസ്ലിം യുവാവ്. യോഗിയാണ് തന്റെ റോൾ മോഡലെന്നും 23-കാരനായ യമീന്‍ സിദ്ദിഖി പറയുന്നു. ”യോഗി ആദിത്യനാഥിനെ കണ്ട് ടാറ്റൂ കാണിക്കണമെന്നാണ് തന്റെ ആഗ്രഹം. എനിക്ക് അദ്ദേഹത്തോട് വലിയ സ്‌നേഹവും ബഹുമാനവുമുണ്ട്.”- യമീന്‍ സിദ്ദിഖി പറയുന്നു.
യോഗിക്ക് മുസ്ലിങ്ങളോട് വെറുപ്പാണെന്നും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കുന്നത് മുസ്ലിങ്ങളുടെ മാത്രം വീടും കെട്ടിടവുമാണ് എന്നുമുള്ള അപവാദങ്ങള്‍ക്ക് മറുപടിയാണ് യമീന്‍ സിദ്ദിഖിയുടെ ഈ യോഗീ പ്രേമം. യോഗിക്കെതിരായ ഇസ്ലാമോഫോബിയ പ്രചാരണത്തിന്റെ മുനയൊടിക്കുകയാണ് യമീന്‍ സിദ്ദിഖി.
ജൂണ്‍ മാസമാദ്യം യോഗിയുടെ ജന്മദിനത്തിലാണ് യമീന്‍ സിദ്ദിഖി ചിത്രം പച്ചകുത്തിയത്. യോഗിയ്‌ക്കുളള തന്റെ ജന്മദിന സമ്മാനമാണിതെന്നും യുവാവ് അവകാശപ്പെടുന്നു. ഫറൂഖാബാദ്, മെയിൻപുരി ജില്ലകളുടെ അതിർത്തിയിലുള്ള ഒരു ഗ്രാമത്തിൽ താമസിക്കുന്ന സിദ്ദിഖിക്ക് ഇവിടെ ഒരു ചെരുപ്പ് ഉല്‍പാദന കമ്പനി നടത്തുന്നുണ്ട്.
“യോഗി അധികാരത്തിൽ വന്നതിന് ശേഷം അദ്ദേഹം യുപിയെ അടിമുടി മാറ്റി. ആരോടും വിവേചനമില്ല, ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും എല്ലാ ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങൾ ലഭിക്കുന്നു,”-യമീന്‍ സിദ്ദിഖി പറയുന്നു.
യോഗിയുടെ ചിത്രം ടാറ്റൂ ചെയ്തതു മുതൽ ഒരുപാട് എതിര്‍പ്പുകള്‍ യമീന്‍ സിദ്ദിഖി നേരിടേണ്ടി വരുന്നു. എന്നാൽ അതിലൊന്നും തനിക്ക് അസ്വസ്ഥതയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: