ദല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി 2022-23 വര്‍ഷത്തെ ഫുള്‍ടൈം റഗുലര്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബിഡെസ്), മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എംഡെസ്) പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ജൂണ്‍ 20 വരെ അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കും. പ്രവേശന വിജ്ഞാപനം, അഡ്മിഷന് ബ്രോഷര്‍ www.dtu.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
നാല് വര്‍ഷത്തെ ബിഡെസ് കോഴ്സില്‍ 120 സീറ്റുകളുണ്ട്. യുസിഡ് 2022 സ്കോര്‍ അടിസ്ഥാനത്തിലാണ് പ്രവേശനം. സയന്‍സ്, കോമേഴ്സ്, ആര്‍ട്സ് ആന്റ് ഹ്യുമാനിറ്റീസ് സ്ട്രീമില്‍ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമക്കാരെയും പരിഗണിക്കും. അപേക്ഷ/രജിസ്ട്രേഷന് ഫീസ് 1500 രൂപ. വാര്‍ഷിക ട്യൂഷന് ഫീസ്-ഒന്നാം വര്‍ഷം 1,40,300 രൂപ, മൂന്നാം വര്‍ഷം 1,55,000 രൂപ, നാലാം വര്‍ഷം 163,000 രൂപ. മറ്റ് ഫീസുകള്‍ പുറമെ. അഡ്മിഷനായുള്ള മെരിറ്റ് ലിസ്റ്റ് ജൂലൈ 4 ന് പ്രസിദ്ധപ്പെടുത്തും. മൂന്ന് റൗണ്ട് സീറ്റ് അലോട്ട്മെന്റുണ്ടാവും. ഓഗസ്റ്റില്‍ ക്ലാസുകള്‍ ആരംഭിക്കും. ഇക്കൊല്ലം ഫിലിം ഡിസൈന്‍ പുതിയ സ്പെഷ്യലൈസേഷനാണ്. പ്രോഡക്ട് ഡിസൈന്‍, ഇന്ററാക്ഷന് ഡിസൈന്‍, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ഫാഷന്‍ ഡിസൈന്‍ എന്നിവയാണ് മറ്റു സ്പെഷ്യലൈസേഷനുകള്‍.
രണ്ട് വര്‍ഷത്തെ എംഡെസ് പ്രോഗ്രാമില്‍ 75 സീറ്റുകള്‍. ഇന്ററാക്ഷന് ഡിസൈന്‍-15 സീറ്റുകള്‍, ലൈഫ് സ്റ്റൈല്‍ ആന്റ് അക്സസറി ഡിസൈന്‍15, പ്രോഡക്ട്ര് ഡിസൈന്‍-15, ട്രാന്സ്പോര്ട്ടേഷന് ആന്റ് സര്‍വ്വീസ് ഡിസൈന്‍-15, വിഷ്വല്‍ കമ്യൂണിക്കേഷന്‍-15 എന്നിവയാണ് സ്പെഷ്യലൈസേഷനുകള്‍. യോഗ്യത-ബിഇ/ബിടെക്/ബിആര്‍ക്. ബിഡെസ്, ബിഎഫ്എ 55% മാര്‍ക്കില്‍/തത്തുല്യ ഗ്രേഡില്‍ (എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 50% മതി) കുറയാതെ വിജയിച്ചിരിക്കണം. പ്രാബല്യത്തിലുള്ള ‘സീഡ് സ്കോര്‍’ നേടിയിരിക്കണം. അപേക്ഷ/രജിസ്ട്രേഷന് ഫീസ് 1000 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 500 രൂപ മതി.
അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന് നടപടികള്‍, സംവരണം, ഫീസ് നിരക്കുകള്‍, ഫീസാനുകൂല്യം മുതലായ കൂടുതല്‍ വിവരങ്ങള്‍ അഡ്മിഷന് ബ്രോഷറിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: