മലപ്പുറം: മമ്പാട് ടൗണില്‍ തുണിക്കടയുടെ ഗോഡൗണില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ശനിയാഴ്ച്ച ഉച്ചയ്ക്ക് 12മണിയോടെയാണ് സംഭവം. കടയുടമയും, ജീവനക്കാരും അടക്കം അഞ്ച് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.ഉച്ചയ്ക്ക് കടയിലെ ജീവനക്കാരില്‍ ഒരാള്‍ ഫോണില്‍ വിളിച്ച് കടയുടെ ഗോഡൗണില്‍ ഒരാള്‍ തുങ്ങി മരിച്ചതായി അറിയിച്ചു.
തുടര്‍ന്ന് ഇന്‍സ്പെകടര്‍ വിഷ്ണുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി ഷട്ടര്‍ തുറന്നെങ്കിലും മൃതദേഹം കണ്ടെത്താന്‍ സാധിച്ചില്ല.പിന്നീട് നടന്ന പരിശോധനയില്‍ അകത്തെ മുറിയില്‍ നിലത്ത് തുണികള്‍ കൊണ്ടുമൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.മരിച്ചയാള്‍ മലപ്പുറം ജില്ലകാരനാണെന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല.മരിച്ചയാള്‍ക്ക് ഏകദേശം 30 വയസ്സ് പ്രായം പറയും.കൂടുതല്‍ വിവരങ്ങള്‍ക്കായി കസറ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്ത് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: