ചിറാപുഞ്ചി: 1995ന് ശേഷം റെക്കോര്‍ഡ് മഴയാണ് മേഘാലയയിലെ ചിറാപുഞ്ചിയില്‍ പെയ്യുന്നത്.കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 972 മില്ലിമീറ്റര്‍ മഴ ലഭിച്ചതായി കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.ജൂണില്‍ ഒന്‍പത് തവണയോളം 800 മില്ലിമീറ്ററില്‍ അധികം മഴ ലഭിച്ചു.ലോകത്തിലേക്കും ഏറ്റവും അധികം മഴപെയ്യുന്ന സ്ഥലമാണ് ചിറാപ്പുഞ്ചി.
ഈമാസം ഇത് വരെ 4081 മില്ലീമീറ്റര്‍ മഴ ലഭിച്ചു കഴിഞ്ഞു.വര്‍ഷം 50-60 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കുന്നത് സാധാരണമാണ്.എന്നാല്‍ 80 സെന്റീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്നതില്‍ അസ്വഭാവികത ഉണ്ടെന്ന് ഐഎംഡി ശാസ്ത്രജ്ഞന് സുനില്‍ദാസ് പറഞ്ഞു.മേഘാലയില്‍ കനത്ത മഴ തുടരുകയാണ്.എന്നാല്‍ സമീപസംസ്ഥാനങ്ങളായ മണിപ്പൂരിലും, ത്രിപുരയിലും. മിസോറാമിലും മഴയില്‍ കുറവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: