Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമ്പത്തികത്തട്ടിപ്പ്: പാര്‍ട്ടിതല നടപടിക്ക് പിന്നാലെ അസ്വാരസ്യം, പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഏരിയാ സെക്രട്ടറി

ഫണ്ട് വിവാദത്തില്‍ നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയതിന് ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയ വി.കുഞ്ഞികൃഷ്ണന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചതായി ഇന്നലെയാണ് നേതൃത്വത്തെ അറിയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2022, 04:17 pm IST
in Kerala

പയ്യന്നൂര്‍: സാമ്പത്തികത്തട്ടിപ്പ് വിവാദത്തെ തുടര്‍ന്ന് പയ്യന്നൂരിലെ സിപിഎമ്മില്‍ സ്വീകരിച്ച നടപടികളുടെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യം പുകയുന്നു. തെറ്റുചെയ്തവര്‍ക്കെതിരെ നടപടിയെടുത്തെങ്കിലും അപാകതകള്‍ ചുണ്ടിക്കാട്ടിയവര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് കളമൊരുക്കുന്നത്. സ്ഥാനഭൃഷ്ടനാക്കപ്പെട്ട ഏരിയ സെക്രട്ടറി കുഞ്ഞികൃഷ്ണന്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഇന്നലെ അറിയിച്ചു. ഇതോടെ നടപടിയുമായി ബന്ധപ്പെട്ട വിവാദം തുറന്ന പോരിലേക്ക് നീങ്ങുകയാണെന്ന് വ്യക്തമാകുന്നു.

ഫണ്ട് വിവാദത്തില്‍  നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയതിന് ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയ വി.കുഞ്ഞികൃഷ്ണന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ചതായി ഇന്നലെയാണ് നേതൃത്വത്തെ അറിയിച്ചത്. ഇനി താന്‍ പൊതുപ്രവര്‍ത്തനരംഗത്തില്ലെന്നും എല്ലാം അവസാനിപ്പിച്ചതായും കുഞ്ഞികൃഷ്ണന്‍ മാധ്യമങ്ങളേയും അറിയിച്ചിട്ടുണ്ട്. കുറ്റാരോപിതര്‍ക്കൊപ്പം പരാതിക്കാരനായ തനിക്കെതിരെയും നടപടിയെടുത്തതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി ഏരിയാസെക്രട്ടറി സ്ഥാനം, കര്‍ഷക സംഘം ഏരിയാ സെക്രട്ടറിസ്ഥാനം എന്നിവയില്‍ നിന്നും ഒഴിവാകുന്നതെന്നും ഇത് കഴിഞ്ഞദിവസം നടന്ന ഏരിയാകമ്മിറ്റി യോഗത്തില്‍ അറിയിച്ചതായും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. നേരത്തെയുണ്ടായ ഏരിയാ സെക്രട്ടറി കെ.വി. മധുവിനെ സോഷ്യല്‍മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് ഏതാനും മാസം മുമ്പ് നീക്കം ചെയ്തത്. ഇതിനു ശേഷമാണ് വെള്ളൂര്‍ സ്വദേശിയായ കുഞ്ഞികൃഷ്ണനെ ഏരിയാസെക്രട്ടറിയുടെ ചുമതല ഏല്‍പ്പിച്ചത്.  ടി.വി രാജേഷിനാണ് ഏരിയാസെക്രട്ടറിയുടെ പകരം ചുമതല നല്‍കിയിരിക്കുന്നത്.  കുഞ്ഞികൃഷ്ണനെതിരായ നടപടിക്കെതിരെ കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ 17 പേര്‍ രംഗത്തു വന്നിരുന്നു. ഇതോടെ യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയും വാക്കേറ്റവുമുണ്ടായി. പയ്യന്നൂരില്‍ നടന്ന ചിട്ടിതട്ടിപ്പ്, തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി, പാര്‍ട്ടി ഓഫിസിലെ നിര്‍മാണത്തിലെ അഴിമതി, രക്തസാക്ഷി ധനരാജിന്റെ പേരിലുള്ള പണപിരിവിലെ സുതാര്യത എന്നിവ കണക്കുസഹിതം കുഞ്ഞികൃഷ്ണന്‍ യോഗത്തില്‍ അവതരിപ്പിച്ചതാണ്  നേതൃത്വത്തെ പ്രകോപിപ്പിച്ചത്.  

പയ്യന്നൂര്‍ സിപിഎമ്മിലെ ചില നേതാക്കള്‍ സാമ്പത്തിക വെട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങള്‍ സംബന്ധിച്ചുള്ള നടപടിയുടെ ഭാഗമായി എടുത്ത തീരുമാനങ്ങള്‍ വിശദീകരിക്കാനായി വ്യാഴാഴ്ച പയ്യന്നൂരില്‍ ചേര്‍ന്ന ഏരിയാകമ്മിറ്റി യോഗം ബഹളത്തില്‍ കലാശിച്ചിരുന്നു. അണികളുടെ വികാരമുള്‍ക്കൊള്ളാതെ നേതൃത്വത്തിലിരിക്കുന്ന ചിലരെടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഉന്നയിച്ചതായാണ് വിവരം. മാത്രമല്ല, പാര്‍ട്ടി സമ്മേളനങ്ങളിലുയര്‍ന്ന ആരോപണങ്ങളില്‍ നടപടിക്രമമനുസരിച്ച് അന്വേഷണം നടത്തിയ ഏരിയാ കമ്മറ്റി സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്നും ഒഴിവാക്കാനെടുത്ത തീരുമാനം പ്രഖ്യാപിച്ച ഉടന്‍ യോഗത്തില്‍വെച്ച് കുഞ്ഞികൃഷ്ണന്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു. വി. കുഞ്ഞിക്കൃഷ്ണനെതിരെയെടുത്ത നടപടികളില്‍ 37 അംഗ കമ്മിറ്റിയിലെ 16 പേര്‍ എതിര്‍ത്തതായാണ് വിവരം.

ധനാപഹരണം നടന്നിട്ടില്ലെന്നും കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള ജാഗ്രതക്കുറവാണ് സംഭവിച്ചിട്ടുള്ളതെന്നുമാണ് മേല്‍ക്കമ്മറ്റി നേതാക്കള്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചു.  ധനരാജ് രക്തസാക്ഷിഫണ്ടിലെ ബാക്കി പണം എവിടെപോയെന്ന ചോദ്യത്തിന് ഉത്തരം നല്‍കാനായില്ലെന്നും അറിയുന്നു. ധനാപഹരണം നടന്നില്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വെട്ടിപ്പ് നടന്നതായി വ്യക്തമാക്കുന്ന കണക്കുകള്‍ വി. കുഞ്ഞികൃഷ്ണന്‍ യോഗത്തിലവതരിപ്പിച്ചതായി പറയപ്പെടുന്നു. ഉച്ചകഴിഞ്ഞ് മൂന്നിനാരംഭിച്ച അര്‍ദ്ധരാത്രിവരെ നീണ്ട യോഗത്തിലെ കൊടുമ്പിരിക്കൊണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെയുള്ള തീരുമാനമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ഇത് അംഗീകരിക്കണമെന്നും നേതൃത്വം അവശ്യപ്പെട്ടെങ്കിലും ഒരു വിഭാഗം അംഗീകരിക്കാന്‍ തയ്യാറായില്ല.  

ചിട്ടി നടത്തിപ്പ്, തെരഞ്ഞെടുപ്പ് ഫണ്ട് രക്ത സാക്ഷിഫണ്ട് എന്നിവയില്‍ നടത്തിയ സാമ്പത്തിക തിരിമറി എന്നിവ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കൊടുവില്‍ ടി.ഐ. മധുസൂദനന്‍ എംഎല്‍എയെ സെക്രട്ടറിയേറ്റ് സ്ഥാനത്തുനിന്നൊഴിവാക്കി ജില്ലാക്കമ്മിറ്റിയിലേക്ക് തരം താഴ്‌ത്താനുളള  തീരുമാനം ഫണ്ട് വെട്ടിപ്പില്‍ എംഎല്‍എക്കും പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമെന്നറിയപ്പെടുന്ന പയ്യന്നൂര്‍ മേഖലയില്‍ എംഎല്‍എ അടക്കമുളള നേതാക്കള്‍ തട്ടിപ്പിന് കൂട്ടുനിന്നത് വരും ദിവസങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കും.  ആരോപണ വിധേയരായവര്‍ക്കൊപ്പം തെറ്റുകള്‍ ചൂണ്ടിക്കാണിച്ചവര്‍ക്കെതിരെയും നടപടിയെടുത്തത് പാര്‍ട്ടിക്കുളളില്‍ രൂക്ഷമായ ഭിന്നതയ്‌ക്ക് വഴി തുറന്നിരിക്കുകയാണ്. തൊഴിലാളി സ്‌നേഹവും രക്തസാക്ഷി സ്‌നേഹവും പ്രസംഗിക്കുന്ന പാര്‍ട്ടി നേതാക്കള്‍ നടത്തിയ ലക്ഷക്കണക്കിന് രൂപയുടെ തിരിമറിയും വെട്ടിപ്പും കണ്ടെത്തിയിട്ടും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതെ നിസ്സാരമായ തരംതാഴ്‌ത്തലടക്കമുളള നടപടിയിലൊതുക്കിയത് സിപിഎം അണികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.

Tags: cpmസാമ്പത്തിക തട്ടിപ്പ്Payyannoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.