ന്യൂദല്‍ഹി: രാജ്യസഭാ പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ ഇപ്പോഴത്തെ ലോക്സഭാ-രാജ്യസഭാ-സംസ്ഥാന നിയമസഭകള്‍ ഉള്‍പ്പെടെയുള്ള വോട്ട് മൂല്യം കണക്കാക്കിയാല്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയ്ക്ക് ജയം ഏതാണ്ട് ഉറപ്പാണ്. ഇപ്പോഴത്തെ സ്ഥിതി കണക്കിലെടുത്താല്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ എന്‍ഡിഎയ്ക്ക് 13000 വോട്ടുമൂല്യം കുറവാണ്. അതായത് 50 ശതമാനത്തേക്കാള്‍ 1.2 ശതമാനം വോട്ടുമൂല്യം കുറവ്.
പക്ഷെ പ്രതിപക്ഷത്തില്‍ നിന്നും ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഒഡിഷയിലെ ബിജു ജനതാ ദള്‍ (ബിജെഡി) എന്നിവയുടെ പിന്തുണ ഉറപ്പായതിനാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തന്നെ ഇക്കുറിയും രാഷ്ട്രപതിയാകും. വൈഎസ്ആര്‍ കോണ്‍ഗ്രസിന് 43,000 വോട്ടുമൂല്യമുണ്ട്. ഇത് തന്നെ മതി എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ജയിക്കാന്‍. ഇത് പ്രതിപക്ഷത്തിന് നന്നായി അറിയുന്നതുകൊണ്ടാണ് ശരത്പവാര്‍ പിന്മാറിയത്. ഈ പ്രായത്തില്‍ ഒരു തെരഞ്ഞെടുപ്പ് തോല്‍വി അദ്ദേഹം ആഗ്രഹിക്കുന്നില്ല.
ബിജു ജനതാദളിനാകട്ടെ 31,000 വോട്ടുമൂല്യമുണ്ട്. എന്തായാലും ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് മോദിയെ കൈവിടില്ല. ഉത്തര്‍പ്രദേശില്‍ നിന്നും മായാവതിയുടെ പിന്തുണയും പ്രതീക്ഷിക്കുന്നു. ജൂലായ് 17നാണ് തെരഞ്ഞെടുപ്പ്. എന്‍ഡിഎയും പ്രതിപക്ഷപാര്‍ട്ടികളും ജൂണ്‍ 20ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: