ന്യൂദല്‍ഹി:10 മണിക്കൂര്‍ രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്യുന്നതിന് ഇഡിയുടെ കയ്യില്‍ ഒരു എഫ് ഐആര്‍ ഉണ്ടോ? ചോദിച്ചത് രാജ് ദീപ് സര്‍ദേശായി. എന്നാല്‍ ഇതിന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല മറുപടി പറഞ്ഞപ്പോള്‍ രാജ് ദീപ് സര്‍ദേശായിയും മൗനമായി.
ഇഡി അന്വേഷിക്കുന്നതുകൊണ്ട് എഎഫ് ഐആറല്ല ഇസി ഐആര്‍ ആണ് ഉള്ളത്. എഫ് ഐആര്‍ തുടക്കത്തില്‍ ഉണ്ടായിരുന്നു. പിന്നീട് സുബ്രഹ്മണ്യം സ്വാമി വിവിധ കോടതികളില്‍ പോയി വാദിച്ചു. ഒടുവില്‍ സുപ്രീംകോടതി വിവിധ വകുപ്പുകള്‍ പ്രകാരം അന്വേഷിക്കാന്‍ ഇഡിയോട് ഉത്തരവിട്ടു.
കോടതി അന്വേഷിക്കാന്‍ പറഞ്ഞാലും അന്വേഷണ ഏജന്‍സി ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. ഈ എഫ് ഐആര്‍ എവിടെ?- വീണ്ടും രാജ് ദീപ് സര്‍ദേശായിയുടെ ചോദ്യം.
ഈ കേസില്‍ വിചാരണക്കോടതി രണ്ട് കാര്യം പറഞ്ഞു. ഒന്നുകില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് സ്റ്റേഷനില്‍ പോകാം. അല്ലെങ്കില്‍ ക്രിമിനല്‍ പരാതി നല്കി കോടതിയില്‍ പോകാം. ഇതില്‍ സുബ്രഹ്മണ്യം സ്വാമി രണ്ടാമത്തെ മാര്‍ഗ്ഗമാണ് സ്വീകരിച്ചത്. അതിന്റെ വെളിച്ചത്തില്‍ കോടതി ഒരു അന്വേഷണത്തിന് ഉത്തരവിട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ മൂന്നാം അനുച്ഛേദമനുസരിച്ചാണ് അന്വേഷിക്കാന്‍ കോടതി പറഞ്ഞത്. ഹൈക്കോടതി ഇത് ഒരു വഞ്ചന, ക്രിമിനല്‍ തട്ടിപ്പ് എന്നിവ ഉള്‍പ്പെട്ട കേസാണെന്നാണ് നിരീക്ഷിച്ചത്. നിയമവിരുദ്ധമായ ഫണ്ട് തിരിമറി എന്ന കുറ്റകൃത്യം ഈ കേസില്‍ നടന്നിട്ടില്ലെന്നാണ് പി. ചിദംബരം വാദിച്ചത്. എന്നാല്‍ അതുണ്ടായെന്ന് കോടതി നിരീക്ഷിക്കുന്നു. ഇത്രയും വലിയ അഭിഭാഷകനായിട്ട് ചിദംബരം ഈ കോടതി നിരീക്ഷണത്തിനെതിരെ വാദിക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷമായി എന്തേ കോടതിയെ സമീപിക്കാതിരുന്നത്?- ഷെഹ്സാദ് പൂനവാലയുടെ ഈ വിശദീകരണത്തിന് മുന്നില്‍ രാജ് ദീപ് സര്‍ദേശായിക്ക് ഉത്തരം മുട്ടി.
കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയമായി കോണ്‍ഗ്രസ് നേതാക്കളെ വേട്ടയാടുകയാണ് എന്നതായിരുന്നു രാജ് ദീപ് സര്‍ദേശായിയുടെ അടുത്ത ചോദ്യം.
“കേന്ദ്ര ഏജന്‍സികള്‍ കൂട്ടിലടച്ച തത്തയാണെന്ന് ആരോപണമുണ്ടായിന്നു. എന്ന്? കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ഭരിച്ചിരുന്നപ്പോള്‍. ഇത്രയും വലിയ അഭിഭാഷകര്‍ ഉള്ള കോണ്‍ഗ്രസിന് എന്തുകൊണ്ട് കോടതിയില്‍ പോയി വാദിച്ചുകൂടാ. കേന്ദ്ര ഏജന്‍സികള്‍ കേസ് ചുമത്തിയ ഏതെങ്കിലും ഒരു വിഷയത്തില്‍ കോണ്‍ഗ്രസിന്റെ അഭിഭാഷകര്‍ക്ക് വിജയിക്കാന്‍ സാധിച്ചോ? ഇനി ഇഡി എതിര്‍രാഷ്ട്രീയക്കാരെ വേട്ടയാടുന്നു എന്ന് നിങ്ങള്‍ വാദിക്കുന്നുണ്ടല്ലോ. ഇഡിയുടെ അന്വേഷണത്തില്‍ എന്തെങ്കിലും എതിരുണ്ടെങ്കില്‍ അവര്‍ക്ക് കോടതിയില്‍ പോകാമല്ല. ആരും ഇതുവരെ പോയിട്ടില്ല. ഒരിയ്ക്കല്‍ കോണ്‍ഗ്രസ് ഇഡിയ്ക്കെതിരെ സുപ്രീംകോടതിയില്‍ പോയി. എന്ത് കേസിലാണെന്നറിയാമോ. റഫാല്‍ കേസില്‍. അന്ന് പിഎം മോദി ചോര്‍ ഹെ എന്ന് രാഹുല്‍ വിളിച്ചു. പക്ഷെ സുപ്രീംകോടതി മാപ്പ് പറയാനാണ് ആവശ്യപ്പെട്ടത് “- വീണ്ടും ഉത്തരം മുട്ടിക്കുന്ന ഷെഹ്സാദ് പൂനവായുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: