തിരുവനന്തപുരം: അഗ്നിപഥ് വളരെ ഹ്രസ്വകാലത്തെക്കുള്ള സൈനിക സേവന പരിപാടിക്ക് എതിരേ മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്. അഗ്നിപഥ് വളരെ ഹ്രസ്വകാലത്തെക്കുള്ള (4വര്‍ഷം) ജോലി ആയതിനാല്‍ ഇങ്ങനെയൊരു മൂല്യസമ്പാദനത്തിനുള്ള അവസരം നല്‍കില്ല. ആയുധ പരിശീലനത്തിന്റെ മൂല്യങ്ങള്‍ അവരില്‍ കടന്നുകയറുകയും ചെയ്യും. അത് തുടര്‍ന്നങ്ങോട്ട് ഉപയോഗപ്പെടുത്താന്‍ കഴിയുംവിധം സൈനികവത്കരിക്കപ്പെട്ട സംഘടന ആര്.എസ്.എസ് ആയിരിക്കും എന്നതില്‍ ഒരുസംശയവും വേണ്ട. എം.എ.ബേബി പറഞ്ഞതാണ് ശരി, അവര്‍ ആര്.എസ്.എസിന്റെ യുവസൈനികര്‍ ആയിക്കൂടായ്കയില്ലെന്നും പ്രമോദ് ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
അഗ്നിപഥ് ജോലി കഴിഞ്ഞ് ഇറങ്ങുന്ന യുവാക്കള്‍ തൊഴില്‍രഹിതരാകും എന്നത് തെറ്റായ ധാരണയാണ്. അവര്‍ ആര്.എസ്.എസിന്റെ സൈനികരായി ജോലിതുടരും. ഇന്നേവരെ നമ്മുടെ സൈന്യം രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടില്ല. മറ്റനേകം രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ ജനാധിപത്യത്തിന്റെ കരുത്താണ് അത്. കുറ്റാന്വേഷണ/രഹസ്യാന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെട്ടപ്പോഴും സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളും ഉന്നതമായ സ്വതന്ത്ര നിലപാട് കൈക്കൊണ്ടു. എന്നാല്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥരില്‍ ചിലര്‍ (വി.കെ.സിംഗും മറ്റും) രാഷ്ട്രീയം പയറ്റുകയും അധികാര സ്ഥാനങ്ങളില്‍ എത്തുകയും ചെയ്തു. എങ്കിലും ഒരു വന്‍ ഭൂരിപക്ഷം രാഷ്ട്രീയത്തോട് സൈനിക കാലഘട്ടത്തില്‍ പാലിച്ച മൂല്യങ്ങള്‍ തുടര്‍ന്നവരുമാണ്. അഗ്നിപഥ് വളരെ ഹ്രസ്വകാലത്തെക്കുള്ള (4വര്‍ഷം) ജോലി ആയതിനാല്‍ ഇങ്ങനെയൊരു മൂല്യസമ്പാദനത്തിനുള്ള അവസരം നല്‍കില്ല. ആയുധ പരിശീലനത്തിന്റെ മൂല്യങ്ങള്‍ അവരില്‍ കടന്നുകയറുകയും ചെയ്യും. അത് തുടര്‍ന്നങ്ങോട്ട് ഉപയോഗപ്പെടുത്താന്‍ കഴിയുംവിധം സൈനികവത്കരിക്കപ്പെട്ട സംഘടന ആര്.എസ്.എസ് ആയിരിക്കും എന്നതില്‍ ഒരുസംശയവും വേണ്ട. എം.എ.ബേബി പറഞ്ഞതാണ് ശരി, അവര്‍ ആര്.എസ്.എസിന്റെ യുവസൈനികര്‍ ആയിക്കൂടായ്കയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: