കൊല്‍ക്കത്ത: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയ ബിനോയ് വിശ്വത്തെ പരിഹസിച്ച് മുന്‍ ബംഗാളി മാധ്യമ പ്രവര്ത്തകന് കാഞ്ചന് ഗുപ്ത. 1962ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ സിപിഎം, സിപിഐ കക്ഷികള്‍ നടത്തിയ ക്യാമ്പൈന് എടുത്തു പറഞ്ഞായിരുന്നു കാഞ്ചന്റെ പരിഹാസം. ട്വിറ്ററില്‍ ബിനോയ് വിശ്വത്തിന്റെ കത്ത് പങ്കുവെച്ച അദേഹം ഇടതു കക്ഷികള്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മ്മിയെ പരസ്യമായി പിന്തുണച്ചതും ഓര്‍മ്മിപ്പിച്ചു.
1962 ഇന്തോ ചൈന യുദ്ധത്തില്‍ ചൈനയെ പിന്തുണച്ച ഇടതു കക്ഷികള്‍ അവരുടെ പ്രസ്താവന തിരുത്താനോ സംഭവത്തില്‍ മാപ്പുപറയാനോ ഇതുവരെ തയാറായിട്ടില്ലായെന്നും അദേഹം ചൂണ്ടിക്കാട്ടി. ‘തീവ്രമായ ആശങ്ക’ എന്ന തലക്കെട്ടിലായിരുന്നു ട്വീറ്റ്.
കഴിഞ്ഞ ദിവസമാണ് ബിനോയ് വിശ്വം അഗ്നിപഥ് പദ്ധതിയില്‍ തനിക്ക് ആശങ്കയുണ്ടന്നറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചത്. സൈനിക കാലവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന 75 ശതമാനം ഉദ്യോഗാര്‍ത്ഥികളും ഒരുമിച്ച് തൊഴില്‍ രഹിതരാകുമെന്നും അത് ക്രമസമാധാന പ്രശ്നത്തിലേക്ക് വഴിവെക്കുമെന്നും ബിനോയ് കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: