കൊല്ലം: ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ മായം കലര്‍ന്ന മത്സ്യങ്ങളുടെ വില്പന ജില്ലയില്‍ വ്യാപകമാകുന്നതായി ആക്ഷേപം. ടണ്‍കണക്കിന് മത്സ്യം ചെലവാകുന്ന വ്യാപാരമേഖലയാണ് കൊല്ലം. അതിനാലാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിഷാംശം കലര്‍ത്തിയ മീനുകള്‍ ഇവിടേക്ക് എത്തിക്കുന്നത്. ട്രോളിംഗ് ഏര്‍പ്പെടുത്തിയതോടെ മീന്‍വരവ് കൂടിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം മത്സ്യം വാങ്ങി കഴിച്ച മീനാട് പ്രദേശത്തെ വീട്ടമ്മ ശാരിരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലാണ്. ജില്ലയുടെ അതിര്‍ത്തി കടന്നെത്തുന്ന പച്ചക്കറികളിലും പഴങ്ങളിലും പരിശോധനയില്‍ മാരകമായ വിഷാംശം കണ്ടെത്തിയത് അടുത്തിടെയാണ്. മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവായ ഫോര്‍മലിനാണ് മത്സ്യങ്ങളില്‍ പ്രയോഗിക്കുന്നത്. കടലില്‍ നിന്ന് കരയിലെത്തിച്ച് ദിവസങ്ങള്‍ പിന്നിടുന്ന മീനില്‍ ഫോര്‍മാലിന്‍ കലര്‍ത്തിവെക്കുമ്പോള്‍ അത് ഫ്രഷാണെന്ന തോന്നലുളവാക്കും. മാത്രമല്ല, അഴുകിയതോ അല്പം ഉടവ് സംഭവിച്ചതോ ആയ നല്ല മത്സ്യം മാറ്റിവെച്ച് ഈ ഫോര്മാലിനണ്ടില് മുങ്ങിയ മീന്‍ വാങ്ങാന്‍ പ്രേരണയുണ്ടാകും.
കഴിഞ്ഞ ദിവസങ്ങളില്‍ ചെക്പോസ്റ്റുകളില്‍ നടത്തിയ പരിശോധനയിലാണ് ഫോര്‍മാലിന്‍ കണ്ടെത്തിയത്. അതിര്‍ത്തി കടന്നെത്തുന്ന മത്സ്യം പൂര്‍ണതോതില്‍ പരിശോധനക്ക് വിധേയമാക്കുക പ്രായോഗികമല്ലെങ്കിലും മത്സ്യമാര്‍ക്കറ്റുകളിലും സംഭരണ കേന്ദ്രങ്ങളിലും ഇടയ്ക്കിടെ മിന്നല്‍ പരിശോധന നടത്തിയാല്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ജില്ലയിലേക്ക് റോഡ് മാര്‍ഗമെത്തിക്കുന്ന വിഷമത്സ്യമാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടുന്നത്. എന്നാല്‍, ഇതരസംസ്ഥാനങ്ങളില്‍ നിന്നു ബോട്ടുകളില്‍ എത്തിച്ച് ഇവിടത്തെ തുറമുഖങ്ങള്‍ വഴി വില്പന നടത്തുന്ന മത്സ്യവുമുണ്ട്. ഇവയില്‍ എന്തെല്ലാം വിഷാംശം അടങ്ങിയിരിക്കുന്നെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. മീനിലെ വിഷാംശം കണ്ടെത്താനുള്ള പരിശോധനകള്‍ പ്രാദേശിക ചന്തകളിലേക്കും ഫിഷ് സ്റ്റാളുകളിലേക്കും ഐസ് ഫാക്ടറിയിലേക്കും വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
നിലവിലുള്ള നിയമങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് ഇതിനുപണ്ടിന്നില് പ്രവര്‍ത്തിക്കുന്ന മാഫിയാസംഘങ്ങള്‍ വിലസുന്നത്. സാധാരണ മത്സ്യത്തൊഴിലാളിയോ മത്സ്യക്കച്ചവടക്കാരനോ ഒരിക്കലും മീനില്‍ വിഷം കലര്‍ത്തില്ല. എന്നാല്‍ അവര്‍ അറിയാതെ തന്നെ അവരെ അതിനിരയാക്കുകയാണ്. മീന്‍ കരയിലെത്തിയാലുടന്‍ അതില്‍ ഐസ് നിക്ഷേപണ്ടിക്കണം. ഇത് മീന്‍ അഴുകിപ്പോകാതിരിക്കാനാണ്. എന്നാല്‍ ഈ ഐസുകട്ടയ്ക്കുള്ളില് വിഷാംശങ്ങളുള്ള രാസവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ശുദ്ധമായ മത്സ്യം എങ്ങനെ തിരിച്ചറിയാം എന്നതാണ് പ്രധാനം. അത് കൊണ്ട് തന്നെ വ്യാപകമായി പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: