ന്യൂദല്‍ഹി: പരിസ്ഥിതി, ആവാസ വ്യവസ്ഥ, വികസനം എന്നിവ തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടു. 2070ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റിക്കുള്ള കര്‍മ്മ പദ്ധതി ‘വ്യാവസായിക ഡീകാര്ബണൈസേഷന് ഉച്ചകോടി 2022’ അദ്ദേഹം ഉദ്ഘാടനം ചെയ്തു.
വൈദ്യുതി ക്ഷാമം മറികടക്കാന്‍, ബദല്‍ ഇന്ധനങ്ങള്‍ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു, ഈ വിഷയങ്ങളില്‍ സാമാന്യ വിരുദ്ധമായ ഏകപക്ഷീയമായ സമീപനം രാജ്യത്തിന് ഗുണകരമല്ലെന്ന് അദ്ദേഹം അഭിപ്രയപ്പെട്ടു. സമീപ ഭാവിയില്‍ നമ്മുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുമ്പോള്‍ തന്നെ, പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടതുണ്ടെന്ന് ഗഡ്കരി പറഞ്ഞു.
നമ്മുടെ മുന്‍ഗണന ഹരിത ഹൈഡ്രജനാണെന്നും ജൈവ സാങ്കേതിക വിദ്യ ഉപയോഗിച്ച് ജൈവ പിണ്ഡത്തിന്റെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാമെന്നും അതില്‍ നിന്നും ബയോ എത്തനോള്‍, ബയോഎല്എന്ജി, ബയോസിഎന്‍ജി എന്നിവ നിര്‍മ്മിക്കാമെന്നും അദ്ദേഹം പറഞ്ഞു. മെഥനോള്‍, എത്തനോള്‍ എന്നിവയുടെ ഉപയോഗം മൂലം മലിനീകരണം കുറയും. കേന്ദ്രീകൃതമായ ഒരു കര്‍മ്മ പദ്ധതി രൂപപ്പെടുത്തുകയും വേണ്ടത്ര ഗവേഷണം നടത്തുകയും വേണം. അത് വഴി നമ്മുടെ ഇറക്കുമതി കുറയ്ക്കാനും കയറ്റുമതി വര്‍ദ്ധിപ്പിക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: