Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സുഗതകുമാരി നട്ട മാവിന് കോടാലി വീഴ്‌ത്താന്‍ അനുവദിച്ചില്ല; പയസ്വനിയുടെ തേൻ കനിയും തണലും ഇനി അടുക്കത്ത്ബയല്‍ സ്‌കൂളിന് സ്വന്തം

ദേശീയപാത വികസനത്തിന്റെ ഭാഗമായി അനേകായിരം മരങ്ങളാണ് ഇവിടങ്ങളില്‍ വെട്ടിമാറ്റിയത്. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി നിറഞ്ഞു നിന്ന ഒപ്പ് മരം നേരത്തെ മുറിച്ചു നീക്കിയിരുന്നു. എന്നാല്‍ സുഗതകുമാരി നട്ട മാവിന് കോടാലി വീഴ്‌ത്താന്‍ പരിസ്ഥിതി സ്‌നേഹികള്‍ സമ്മതിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2022, 03:07 pm IST
in Kasargod

കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റേണ്ടിയിരുന്ന മാവ് ഇനി അടുക്കത്ത്ബയല്‍ സ്‌കൂളിന് സ്വന്തം. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം ഒപ്പ് മരച്ചുവട്ടിനടുത്ത് 2016 ഡിസംബര്‍ മൂന്നിന് കവയിത്രി സുഗതകുമാരി നട്ട ‘പയസ്വിനി’ എന്ന മാവാണ് അതേപടി അടുക്കത്ത്ബയല്‍ സ്‌കൂള്‍ അങ്കണത്തില്‍ പറിച്ച് നട്ടത്.  

വേരിന് പോലും ഒരു കോട്ടവും തട്ടാതെ ജെസിബി കൊണ്ട് നാല് ഭാഗത്തു നിന്നും മണ്ണ് നീക്കം ചെയ്ത് ക്രെയ്ന്‍ കൊണ്ട് പൊക്കിയെടുത്ത ശേഷം മാവ് അടുക്കത്ത് വയല്‍ ഗവ. സ്‌കൂള്‍ അങ്കണത്തില്‍ നേരത്തെ തയ്യാറാക്കിയ കുഴിയില്‍ നടുകയായിരുന്നു. ഇതിനായി സ്‌കൂളില്‍  രണ്ടര മീറ്റര്‍ നീളത്തിലും വീതിയിലും രണ്ട് മീറ്റര്‍ ആഴത്തിലുമാണ് കുഴിയെടുത്തത്. സുഗതകുമാരി നട്ട തേന്മാവ് പൂത്തുലഞ്ഞ് നിന്നിരുന്നു. സുഗതകുമാരി അന്തരിച്ചപ്പോള്‍ കാസര്‍കോടിന് ഓര്‍മയായി എത്തിയതും ഈ തേന്മാവായിരുന്നു. അന്ന് മാവ് നട്ട ശേഷം സുഗതകുമാരി പയസ്വിനി എന്ന് മൂന്ന് വട്ടം പേരുവിളിച്ചു. കവിതയും ചൊല്ലിയാണ് അവര്‍ മടങ്ങിയത്. പുതിയ കാലത്തെ നന്മയിലേക്ക് നയിക്കുന്ന സന്നദ്ധ സേനയായി മുന്നേറാന്‍ തേന്മാവ് നട്ടുകൊണ്ട് സുഗതകുമാരി വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളോട് അന്ന് ആഹ്വാനം ചെയ്തിരുന്നു.  

ദേശീയപാത വികസനത്തിന്റെ ഭാഗമായി അനേകായിരം മരങ്ങളാണ് ഇവിടങ്ങളില്‍ വെട്ടിമാറ്റിയത്. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി നിറഞ്ഞു നിന്ന ഒപ്പ് മരം നേരത്തെ മുറിച്ചു നീക്കിയിരുന്നു. എന്നാല്‍ സുഗതകുമാരി നട്ട മാവിന് കോടാലി വീഴ്‌ത്താന്‍ പരിസ്ഥിതി സ്‌നേഹികള്‍ സമ്മതിച്ചില്ല. സ്‌കൂളിലേക്ക് എത്തിച്ച മാവിന് പുഷ്പ വൃഷ്ടി നടത്തിയാണ് വിദ്യാര്‍ത്ഥികള്‍ വരവേറ്റത്.

16 വർഷം പ്രായമുള്ള മാവ് നിരവധി ശാഖകളാൽ സമ്പന്നമായിരുന്നു. മരത്തിന് ക്ലേശം പരമാവധി ഒഴിവാക്കിയാണു മാറ്റിനടീല്‍. മൂന്നുദിവസം നീണ്ട പ്രവർത്തനങ്ങൾക്കൊടുവിലാണ് മാവ് മാറ്റി നട്ടത്.  ചൊവ്വാഴ്ച മരത്തിന് ചുറ്റും ഒന്നര മീറ്റര്‍ അകലമിട്ടുകൊണ്ട് രണ്ട് മീറ്റര്‍ ആഴത്തില്‍ ചതുരമായി ട്രെഞ്ച് പൂര്‍ത്തിയാക്കി. ഒരു മീറ്റര്‍ വരെ നേരെ താഴേക്കും പിന്നെയുള്ള ഒരു മീറ്റര്‍ 45 ഡിഗ്രി ചരിച്ചുമാണ് ട്രെഞ്ച് എടുത്ത്. ഒന്നര മീറ്റര്‍ ചുറ്റളവിന് വെളിയിലുള്ള വേരുകളുടെ ഭാഗം നീക്കം ചെയ്തു. മരത്തിന്റെ വേരുകളിരിക്കുന്ന മണ്‍കട്ട അനങ്ങാതിരിക്കാന്‍ ട്രെഞ്ച് എടുത്ത വശങ്ങളില്‍ പ്ലൈവുഡ് ഫ്രെയിമുകള്‍ ഉറപ്പിച്ച് ബോക്‌സ് ആക്കി. ഒപ്പം മാവിന്റെ വലിയ ശാഖകള്‍ മുറിച്ചുമാറ്റി പൂപ്പല്‍ബാധ തടയുന്നതിനായി പ്രത്യേക മിശ്രിതം പുരട്ടി.  ആദ്യം ക്രെയിന്‍ ഉപയോഗിച്ച് ബോക്‌സോടുകൂടി മരം ഉയര്‍ത്തി വാഹനത്തില്‍ വച്ചു. ഉയര്‍ത്തുമ്പോള്‍ തായ്‌ത്തടിക്കു സപ്പോര്‍ട്ട് കൊടുത്തു. അപ്പോള്‍ തന്നെ മരം സ്‌കൂള്‍പരിസരത്ത് എത്തിച്ച് അവിടെ ഒരുക്കിയ കുഴിയിലേക്കു ക്രെയിന്‍ ഉപയോഗിച്ച് ഇറക്കിവച്ചു. 

ആദ്യമാസങ്ങളില്‍ മരത്തിന് തണല്‍ നല്കും. എല്ലാ ദിവസവും വെള്ളമൊഴികാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി വകുപ്പും വനം വകുപ്പുമാണ് ഈ വൃക്ഷസംരക്ഷണപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നത്. മരം മാറ്റിനടുന്നതു സംബന്ധിച്ച് കേരള വനഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു.  

Tags: National HighwayMangoPayaswini
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

Vicharam

സുധാകരന്റെ കോലാഹലവും റിയാസിന്റെ മാറത്തടിയും

Kerala

രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത; അരൂർ-തുറവൂർ ഉയരപ്പാത നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്, 12 കിലോമീറ്റർ 374 ഒറ്റത്തൂണുകളിൽ

Kerala

കേരളത്തിലെ ദേശീയപാതാ മേല്‍പ്പാലങ്ങള്‍ ഇനി പില്ലറുകളില്‍ ഉയരും:രാജീവ്ചന്ദ്രശേഖര്‍ – ഗഡ്കരി കൂടിക്കാഴ്ചയില്‍ തീരുമാനം

Kerala

കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍; ദേശീയപാതയിൽ എഎസ് കനാലിന് കുറുകെ മേല്‍പ്പാലം നിര്‍മ്മിക്കും, ജലഗതാഗതം ഇനി സുഗമമാകും

പുതിയ വാര്‍ത്തകള്‍

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.