കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി കാവ്യാമാധവന്റെ അച്ഛന് മാധവന്, അമ്മ ശ്യാമള, ദിലീപിന്റെ സഹോദരി സബിത എന്നിവരുടെ മൊഴി ബുധനാഴ്ച്ച രേഖപ്പെടുത്തി.നോട്ടിസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആലുവയിലെ പത്മസരോവരം വീട്ടില്‍ വെച്ചാണ് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ മൊഴിയെടുത്തത്.
സംവിധായകന് ബാലചന്ദ്രകുമാറിനെ നിരന്തരം വിളിച്ചതായി കണ്ടെത്തിയ നമ്പര്‍ താന്‍ ഉപയോഗിച്ചതല്ല എന്ന കാവ്യമാധവന്റെ വാദം നുണയാണെന്ന് ക്രൈബ്രാഞ്ച് കോടതിയെ അറിയിച്ചു.തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടിയില്‍ നല്കിയ അപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.മൊബൈല്‍ സേവനദാതാക്കളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിവരം കൈമാറിയത്. മൊബൈല്‍ സേവനദാതാക്കള്‍ പറയുന്നത് കാവ്യയുടെ അമ്മയുടെ പേരിലാണ് സിംകാര്‍ഡ് എടുത്തിരിക്കുന്നത് എന്നാണ്.ഈകാര്യങ്ങളില്‍ വിശദീകരണം ലഭിക്കുന്നതിനാണ് കാവ്യയുടെ അമ്മയുടെ മൊഴി എടുത്തത്.
ദിലീപുമായുളള വിവാഹത്തിന് മുന്‍പ് ഈ നമ്പര്‍ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നതെന്ന് ക്രൈബ്രാഞ്ച് കണ്ടെത്തിയിരുന്നു.കാവ്യക്ക് കേസില്‍ പങ്കുളളതായി ടി.എന്‍.സൂരജ,് ദിലീപിന്റെ സുഹൃത്ത് ശരത്ത് ജി നായരുമായി സംസാരിക്കുന്ന ശബ്ദരേഖയും പുറത്ത് വന്നിരുന്നു.ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് ദിലീപിന്റെ സഹോദരി സബിതയുടെ മൊഴി എടുത്തത്.നടി ആക്രമിക്കപ്പെട്ട സമയത്ത് കാവ്യയ്ക്ക് പനമ്പളളി നഗറിലെ സ്വകാര്യ ബാങ്കില്‍ അക്കൗണ്ടും, ലോക്കറും ഉപയോഗിച്ചിരുന്നു.അച്ഛന് മാധവനായിരുന്നു ഇതില്‍ ഇടപാടുകള്‍ നടത്തിയിരുന്നത്.അതിന്റെ വിവരങ്ങള്‍ അറിയുന്നതിനാണ് കാവ്യയുടെ അച്ഛന് മാധവനെ ചോദ്യം ചെയ്തത്.ഇതിനിടെ നടിയെ പീഡിപ്പിച്ച് കേസില്‍ നിര്‍ണ്ണായകമായ തെളിലുകള്‍ ഉളള മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ആവ്യപ്പെട്ട് ക്രൈബ്രാഞ്ച് നല്കിയ ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ച്ചയിലേക്ക് മാറ്റി.പരിശോധയുടെ ലക്ഷ്യമെന്തെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: