സൈന്യത്തില്‍ യുവശക്തിയെ അണിനിരത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയുടെ ഭാഗമാകുന്ന അഗ്നിവീരന്മാര്ക്ക് അവസരമൊരുക്കാന്‍ ആഭ്യന്തര വകുപ്പിന് കീഴിലുള്ള കേന്ദ്ര സേനകളും തയ്യാറെടുക്കുന്നു. നാലുവര്‍ഷത്തെ അഗ്നിപഥ് സേവനം കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് കേന്ദ്രസേനകളില്‍ മുന്‍ഗണന നല്‍കും. നിയമങ്ങളിലും സേവന-വേതന വ്യവസ്ഥകളിലുമുള്ള ചെറിയ മാറ്റങ്ങളൊഴിച്ചാല്‍ പരിശീലനമടക്കം സൈന്യത്തെ പോലെ തന്നെ.
സിആര്‍പിഎഫ്
247 ബറ്റാലിയനുകളിലായി 3,13,678 സൈനികരാണ് സിആര്‍പിഎഫ് എന്ന സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിലുള്ളത്. കലാപങ്ങള്‍ അമര്‍ച്ച ചെയ്യുന്ന ദ്രുതകര്‍മ്മ സേനയെന്ന ആര്‍എഎഫും (റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്), നക്സല്‍ വിരുദ്ധ പോരാട്ടത്തിന് പ്രത്യേക പരിശീലനം ലഭിച്ച കോബ്രയും (ദ കമാന്‍ഡോ ബറ്റാലിയന് ഫോര്‍ റസല്യൂട്ട് ആക്ഷന്‍) സിആര്‍പിഎഫിന്റെ ഭാഗമാണ്.
ബിഎസ്എഫ്
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് ഇന്തോ-പാക്, ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തി കാക്കുന്ന സേനയാണ്. 192 ബറ്റാലിയനിലായി 2,92,000 സൈനികരാണ് ബിഎസ്എഫിലുള്ളത്. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ബിഎസ്എഫില്‍ നിന്നാണ്. അതിര്‍ത്തികളിലെ ദുര്‍ഘട മേഖലകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരായതിനാലാണിത്. അതിര്‍ത്തി കാക്കുന്ന ലോകത്തെ ഏറ്റവും വലിയ സേനയും ബിഎസ്എഫാണ്.
സിഐഎസ്എഫ്
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന്റെ പ്രധാന ദൗത്യം വ്യവസായങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്കും സുരക്ഷയൊരുക്കലാണ്. ആഭ്യന്തര സുരക്ഷയും വിവിഐപി സുരക്ഷയും ഇവരെ ഏല്‍പ്പിക്കാറുണ്ട്. 132 ബറ്റാലിയനുകളിലായി 1,44,418 സൈനികരാണുള്ളത്.
ഐടിബിപി
ലഡാക്കിലെ കാറക്കോറം ചുരം മുതല്‍ അരുണാചല്‍പ്രദേശിലെ ദിഫു ചുരം വരെയുള്ള ഇന്ത്യ-ചൈന അതിര്‍ത്തിയിലെ 3488 കിലോമീറ്റര്‍ സംരക്ഷിക്കുന്നത് ഐടിബിപിയാണ് 62 ബറ്റാലിയനുകളിലായി 89,432 സൈനികര്‍.
എസ്എസ്ബി
ഇന്തോ-നേപ്പാള്‍, ഇന്തോ-ഭൂട്ടാന് അതിര്‍ത്തി കാക്കുന്ന സായുധ സൈനിക വിഭാഗമാണ് സശസ്ത്ര സീമാബല്‍ അഥവാ സായുധ അതിര്‍ത്തി പോലീസ്. 67 ബറ്റാലിയനുകളിലായി 76,337 സൈനികര്‍.
എന്‍എസ്ജി
നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ഭീകര വിരുദ്ധ പോരാട്ടത്തിനുള്ള കമാന്‍ഡോ ഫോഴ്സാണ്. പതിനായിരം പേര് മാത്രമാണ് ഈ സേനാവിഭാഗത്തില്‍. സൈന്യത്തില്‍ നിന്നുള്ള മിടുക്കരെയാണ് ഇതിലുള്‍പ്പെടുത്തുക.
എസ്പിജി
കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്. വിഐപികളുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയില് വിദഗ്ധ പരിശീലനം ലഭിച്ച 3000 പേര് മാത്രം.
ആസാം റൈഫിള്‍സ്
അര്‍ധസൈനിക വിഭാഗമാണ് ആസാം റൈഫിള്‍സും. ആസാം അടക്കം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സുരക്ഷാചുമതലയാണ്. 63,747 സൈനികര്‍.
ഇവയ്ക്കെല്ലാം പുറമേ റെയില്‍വേ സംരക്ഷണസേനയും അര്‍ധസൈനിക വിഭാഗങ്ങളില്‍പ്പെടുന്നു. അത് റെയില്‍വേയുടെ കീഴിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: