Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തൊഴിലില്ലായ്‌മ തുടച്ചു നീക്കാന്‍

പല പാശ്ചാത്യ നാടുകളിലും പണ്ടുകാലം മുതലേ നിര്‍ബന്ധിത സൈനിക സേവനമുണ്ട്. ഇതിന് പകരം വയ്‌ക്കാവുന്നതാണ് സ്വന്തം ഇഷ്ടപ്രകാരമുള്ള നാല് വര്‍ഷത്തെ സൈനിക സേവനം. ദേശസ്‌നേഹികളായ യുവതീയുവാക്കള്‍ക്ക് ഇതിലൂടെ രാഷ്‌ട്ര സേവനത്തിനുള്ള അവസരം ലഭിക്കുമെന്ന് മാത്രമല്ല, വര്‍ഷംതോറും ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2022, 06:00 am IST
in Editorial

രാജ്യത്തെ തൊഴിലന്വേഷകര്‍ക്ക് ഏറ്റവും സന്തോഷകരമായ രണ്ട് പ്രഖ്യാപനങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാരില്‍നിന്ന് ഉണ്ടായിരിക്കുന്നത്. അടുത്ത ഒന്നരവര്‍ഷംകൊണ്ട് കേന്ദ്ര സര്‍വീസുകളില്‍ പത്ത് ലക്ഷം പേരെ നിയമിക്കാനും യുവതീയുവാക്കള്‍ക്ക് സായുധസേനകളില്‍ പ്രത്യേക സേവനത്തിനുള്ള അവസരമൊരുക്കാനുമാണ് തീരുമാനം. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2014-20 കാലയളവില്‍ മാത്രം അഞ്ചരലക്ഷത്തിലധികം പേര്‍ക്ക് ജോലി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ നിയമനങ്ങള്‍ നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ പ്രധാനമന്ത്രി മോദി തന്നെ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം 2020 മാര്‍ച്ച് ഒന്നുവരെ ഒന്‍പത് ലക്ഷത്തോളം ഒഴിവുകളുണ്ടെന്ന് കണ്ടെത്തുകയുണ്ടായി.  ഇത് നികത്താനാണ് മുന്‍ഗണന നല്‍കുക. ഏതൊക്കെ വകുപ്പുകളില്‍ എത്രയൊക്കെ നിയമനങ്ങളാണ് നടത്തുകയെന്ന കണക്കും പുറത്തുവന്നിരിക്കുന്നു. റെയില്‍വേയിലാണ് ഏറ്റവും കൂടുതല്‍ നിയമനം ഉണ്ടാവുക. ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, പോസ്റ്റല്‍ വകുപ്പ്, റവന്യൂ വകുപ്പ് തുടങ്ങിയവയിലാണ് അവശേഷിക്കുന്ന നിയമനങ്ങള്‍. വ്യവസ്ഥാപിതമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടികള്‍ എടുത്തിരിക്കുന്നതെന്ന് ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്.

കേന്ദ്ര സര്‍വീസില്‍ പത്ത് ലക്ഷം പേരെ നിയമിക്കുന്നതിനു പുറമെയാണ് മൂന്നു സായുധസേനകളിലുമായി ഈ വര്‍ഷം മാത്രം 46,000 പേരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതി. അഗ്നിപഥ് എന്ന പേരിലുള്ള ഈ പദ്ധതിയില്‍ വളരെ ആകര്‍ഷകമായ സേവന-വേതന വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഗ്നിവീരര്‍ എന്ന നിലയ്‌ക്കുള്ള നാല് വര്‍ഷത്തെ സേവനത്തിനുശേഷം തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രവര്‍ത്തനമികവ് പരിശോധിച്ച് വീണ്ടും അവസരം നല്‍കും. ഇവര്‍ക്ക് റഗുലര്‍ കേഡറ്റായി നിയമനം ലഭിക്കും. പതിനഞ്ച് വര്‍ഷമായിരിക്കും സേവന കാലാവധി. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സിയായതിനാല്‍ ഒരുപാട് പേര്‍ക്ക് അവസരം ലഭിക്കുമെന്നത് അനുകൂല ഘടകമാണ്. സേവന കാലയളവില്‍ ആകര്‍ഷകമായ ശമ്പളത്തിനും ഇന്‍ഷുറന്‍സിനും പുറമെ നാല് വര്‍ഷത്തിനുശേഷം പിരിയുമ്പോള്‍ 12 ലക്ഷത്തോളം രൂപ സേവാനിധിയായി ലഭിക്കുകയും ചെയ്യും. സൈനിക സേവനത്തിന് പെണ്‍കുട്ടികള്‍ക്കും അവസരമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. പല പാശ്ചാത്യ നാടുകളിലും പണ്ടുകാലം മുതലേ നിര്‍ബന്ധിത സൈനിക സേവനമുണ്ട്. ഭാരതത്തിന്റെ ജനാധിപത്യ സംവിധാനത്തില്‍ ഇത് അനുഗുണമാണെന്ന് പലരും കരുതുന്നില്ല. ഇതിന് പകരം വയ്‌ക്കാവുന്നതാണ് സ്വന്തം ഇഷ്ടപ്രകാരമുള്ള നാല് വര്‍ഷത്തെ സൈനിക സേവനം. ദേശസ്‌നേഹികളായ യുവതീയുവാക്കള്‍ക്ക് ഇതിലൂടെ രാഷ്‌ട്ര സേവനത്തിനുള്ള അവസരം ലഭിക്കുമെന്ന് മാത്രമല്ല, വര്‍ഷംതോറും ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്യും.  

രാജ്യം ഭരിച്ച മറ്റ് കേന്ദ്രസര്‍ക്കാരുകളില്‍നിന്ന് വ്യത്യസ്തമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുകയുണ്ടായി. പൊതു-സ്വകാര്യ മേഖലകളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ വയ്‌ക്കുകയും പദ്ധതികളുടെ പ്രവര്‍ത്തനം വേഗത്തിലാക്കുകയും ചെയ്തു. പ്രധാനമന്ത്രി തൊഴിലുത്പാദന പരിപാടി, മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി, ദീനദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന, ദീനദയാല്‍ അന്ത്യോദയ യോജന തുടങ്ങിയവയിലൂടെയാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. തൊഴില്‍ മേഖലയിലെ ശരിയായ വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചത്. റിക്കാര്‍ഡ് നേട്ടം കൈവരിച്ച റോഡ് നിര്‍മാണത്തിലൂടെയും വിമാനത്താവള നിര്‍മാണത്തിലൂടെയും മറ്റും വര്‍ഷംതോറും ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കി. എന്നാല്‍ ഇതൊക്കെ മറച്ചുപിടിച്ച് രാജ്യത്ത് തൊഴിലില്ലായ്‌മ പെരുകുകയാണെന്ന പ്രചാരണം പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുകയും ചില മാധ്യമങ്ങള്‍ അത് ഏറ്റുപിടിക്കുകയും ചെയ്തു. ഈ പ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നുകാണിക്കുന്നതാണ് ഒന്നരവര്‍ഷത്തിനുള്ളില്‍ 10 ലക്ഷം സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്താനും വര്‍ഷം തോറും പതിനായിരക്കണക്കിന് യുവതീയുവാക്കള്‍ക്ക് സൈനിക സേവനത്തിന് അവസരമൊരുക്കാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.  

Tags: indiamodiJob
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

India

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

India

‘ ഹോർമുസ് കടലിടുക്ക് പ്രതിസന്ധി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

India

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.