ഡോ. അംബികാ സോമനാഥ്
‘ധ്യാനമൂലം ഗുരോര്‍മൂര്‍ത്തി
പൂജമൂലം ഗുരോപാദം
മന്ത്രമൂലം ഗുരോവാക്യം
മോക്ഷമൂലം ഗുരോകൃപ’
നാരായണീയത്തില്‍ മേല്‍പ്പത്തൂര്‍ ഭട്ടതിരിപ്പാട് ഗുരുവിന്റെ പ്രാധാന്യം ഉദാഹരണസഹിതം നമുക്ക് മനസ്സിലാക്കിത്തരുന്നു. ജീവിതവിജയത്തില്‍ ഗുരുവിന് വളരെ പ്രാധാന്യമുണ്ട.് ഈ പ്രപഞ്ചത്തിലെ ഓരോ വസ്തുവും നമുക്ക് ഗുരുവാണ.് ഗുരുവായൂരപ്പന്റെ കാരുണ്യത്തിന് പാത്രമാകുന്നവന്‍ എല്ലാ വസ്തുക്കളിലും നന്മ അല്ലെങ്കില്‍ അറിവ് ദര്‍ശിക്കും. ചെറുതും വലുതുമായ എല്ലാ അറിവുകളും ഗുരുകടാക്ഷം തന്നെ.
ക്ഷമ എന്ന ഗുണത്തിന്റെ ഏറ്റവും വലിയ മാതൃക നമ്മുടെ ഭൂമിതന്നെ. ഏതെല്ലാം തരത്തിലുള്ള ഉപദ്രവത്തിലും സ്വസ്ഥാനത്തുനിന്ന് ഇളകാതെ എല്ലാം സഹിക്കുന്ന ഭൂമി അതുകൊണ്ടുതന്നെ ദേവിയാണ്, മാതാവാണ്. ഏതു വസ്തുവിനോട് ചേര്‍ന്നാലും വായു നിസ്സംഗനാണ്. എല്ലായിടത്തും വ്യാപിച്ചിരിക്കുന്നതും അതേസമയംതന്നെ ഒരിടത്തും ചേരാതിരിക്കുന്നതുമായ ആത്മാവിന്റെ അവസ്ഥ ആചാര്യ ശ്രേഷ്ഠനായ ആകാശം തന്നെ. ജലം സ്വച്ഛനാണ്, പാവനനാണ്, മാധുര്യമുള്ളവനാണ്. എന്തിനെയും ചുട്ടു ഭസ്മമാക്കി പരിശുദ്ധനാക്കുന്ന അഗ്നി, ശ്രേഷ്ഠമാണ.് കലകള്‍ക്കല്ലാതെ, വൃദ്ധിയും ക്ഷയവും ചന്ദ്രനില്ലാത്തതു പോലെ വളര്‍ച്ചയും നാശവും ശരീരത്തിന് അല്ലാതെ മനസ്സിനില്ല എന്നു മനസ്സിലാക്കണം. വത്സലപുത്രന്മാരോടുള്ള സ്‌നേഹാധിക്യം മൂലം വൃദ്ധനായ മാടപ്രാവിനെ പോലെ ആപത്തുണ്ടാക്കരുത്. വല്ലതും കിട്ടിയാല്‍ ഭക്ഷിച്ചും അല്ലാത്തപ്പോള്‍ വിശപ്പ് സഹിച്ചും പെരുമ്പാമ്പിനെപ്പോലെ ജീവിക്കണം. മനസ്സ് സമുദ്രംപോലെ അഗാധമാവണം. അഗ്നിയില്‍ പതിക്കുന്ന ശലഭങ്ങളെപ്പോലെ കനകം, കാമിനി ഇവയില്‍ ഭ്രമമുണ്ടാകരുത്. പുഷ്പത്തിലെ വണ്ടിനെപ്പോലെ മധുവെന്ന സാരാംശം മാത്രം എടുക്കണം. സമ്പാദിച്ചു വച്ച് പ്രാണനാശം സംഭവിക്കാനിടവരരുത്. ഭോജ്യവസ്തുക്കളിലുള്ള ആസക്തി മൂലം ചൂണ്ടയില്‍ അകപ്പെടുന്ന മത്സ്യത്തിന്റെ ഗതി ഉണ്ടാകരുത്. ആഗ്രഹങ്ങളൊന്നും കൂടാതെ സുഖസുഷുപ്തിയിലാണ്ടിരുന്ന പിംഗള യുടെ ഗതി സിദ്ധിക്കണം. ഭഗവാനാല്‍
നിര്‍മിതമായ ലോകത്തെ ഭഗവാനില്‍ തന്നെ ലയിപ്പിക്കുന്നു എന്ന സത്യം, എട്ടുകാലിയുടെ ജീവിതചര്യയില്‍ നിന്ന് അറിയണം അഭിമാനമെല്ലാം ഉപേക്ഷിച്ച് ശിശുവിനെപ്പോലെ നിഷ്‌കളങ്കമായി ജീവിക്കണം. സൂക്ഷ്മമായി ചിന്തിച്ചാല്‍ വിവേകം, വിരക്തി എന്നിവയുണ്ടാക്കുന്നതും ബഹുവിധ രോഗങ്ങളാല്‍ പീഡിതമായിരിക്കുന്നതും മാലിന്യം നിറഞ്ഞതും ഭസ്മരൂപവുമായ ഈ ശരീരം തന്നെ ഒരു ഗുരു ശ്രേഷ്ഠനാണ.്
അചഞ്ചല ഭക്തിക്കായി പ്രാര്‍ത്ഥിക്കാം
നിഷ്‌കാമകര്‍മങ്ങള്‍ ചെയ്ത് പരിശുദ്ധ ഹൃദയരായിത്തീര്‍ന്നവര്‍ ഗുരോപദേശം നിമിത്തം നിര്‍മലമായ ഭഗവാന്റെ ഉത്തമ സ്വരൂപത്തെ ഗ്രഹിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഭഗവാനില്‍ നിന്നും ഭിന്നനല്ലാതെ ഭഗവാനില്‍ത്തന്നെ നിറഞ്ഞിരിക്കുന്ന മനുഷ്യന് ബന്ധം, മോക്ഷം എന്നീ വിഭിന്നഭാവങ്ങളില്ല. ദുഷിച്ച മനസ്സുള്ളവരില്‍ നിന്ന് ദൂരത്തിരിക്കണം. മനസ്സ് നിര്‍മലമാകാനുള്ള ഏക വസ്തു ഭക്തി മാത്രമാണ്. സകലതും ഭഗവാനില്‍ സമര്‍പ്പിച്ച അചഞ്ചല ഭക്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കണം. അതിന് ഗുരുവില്‍ നിന്നു ലഭിക്കുന്ന അറിവാണ് ആധാരം. ഗുണത്രയങ്ങളില്‍ ബന്ധിതമായിരിക്കുന്ന മനസ്സിനെ പ്രതിരോധിക്കുന്നതിന് മൂന്നു രൂപങ്ങളില്‍ സ്ഥിതിചെയ്യുന്ന, ഭഗവാനില്‍ അടിയുറച്ചതും ഏകാന്തവുമായ ഭക്തിയാണ് ആശ്രയം. ഭഗവാന്റെ നാമം, പ്രതിമകള്‍, ഭക്തന്മാര്‍, പൂജ ഇവയെ ബഹുമാനിക്കാന്‍ തോന്നണം. നമുക്കുള്ളതെല്ലാം ഭഗവാന് സമര്‍പ്പിച്ച് ദാസനാകണം. മഹാവിഷ്ണു തന്നെയാണ് പരബ്രഹ്മം. അക്ഷരങ്ങളില്‍ ‘അ’യും, മന്ത്രങ്ങളില്‍ ‘താര’വും, രാജാക്കന്മാരില്‍ മനുവും, മഹര്‍ഷിമാരില്‍ ഭൃഗുവും നാരദനും, അസുരന്മാരില്‍ പ്രഹ്ലാദനും, പശുക്കളില്‍ കാമധേനുവും, പക്ഷികളില്‍ ഗരുഡനും, സര്‍പ്പങ്ങളില്‍ അനന്തനും, നദികളില്‍ ഗംഗയും, യാഗങ്ങളില്‍ ജപയജ്ഞവും, വീരന്മാരില്‍ അര്‍ജുനനും, ഭക്തന്മാരില്‍ ഉദ്ധവരും ബാലന്മാരില്‍ ശക്തിയും എല്ലാം ഭഗവാന്‍ തന്നെ. ഈ ലോകത്തില്‍ ഭഗവാനെ പ്രാപിക്കാന്‍ മൂന്നു മാര്‍ഗങ്ങളുണ്ട്. ജ്ഞാനം, കര്‍മം, ഭക്തി എന്നിവ. എല്ലാ വിഷയ വികാരങ്ങളിലും വിരക്തി വരുന്നവര്‍ക്ക് ജ്ഞാനയോഗത്തിനുള്ള അധികാരം ഉണ്ടാകുന്നു. അത്യാസക്തി ഇല്ലാതെ അതിയായ വിരക്തി ഇല്ലാതെ ജീവിക്കുന്നവര്‍ക്ക് ഭക്തിയോഗത്തിനുള്ള അധികാരം ഉണ്ടാകുന്നു. ജ്ഞാനവും ഭക്തിയും പൂര്‍വ്വജന്മ സുകൃതികള്‍ക്ക് എളുപ്പം ലഭിക്കും. ജ്ഞാനം മാത്രം ആഗ്രഹിക്കുന്നവര്‍ ഉപനിഷത്ത് സഹായത്താല്‍ മറഞ്ഞുകിടക്കുന്ന പരബ്രഹ്മത്തെ അന്വേഷിച്ച് ക്ലേശിക്കുന്നു. ഒട്ടേറെ ജന്മങ്ങള്‍ക്കു ശേഷം മോക്ഷം ലഭിക്കുന്നു. അന്ത്യഫലമായ സായൂജ്യലബ്ധിയില്‍ നിന്ന് ദൂരത്താണ് കര്‍മയോഗം. അല്ലെങ്കില്‍ ഫലേച്ഛയില്ലാതെ കര്‍മം അനുഷ്ഠിക്കണം. ഭക്തിയോഗമാകട്ടെ വേരുകള്‍ ഹൃദ്യമാണ്. വേഗത്തില്‍ ഭഗവാനെ പ്രാപിക്കാം.
മനസ്സിനു ചാഞ്ചല്യം ഉണ്ടാക്കുന്ന ധ്യാനയോഗം ഭഗവാന്റെ കൃപയാല്‍ എളുപ്പത്തില്‍ വശമാകുന്നു. എല്ലാ സുഖങ്ങളും നിസ്സാരമാണെന്നും സാരമായത് ഭഗവാന്‍ മാത്രമാണെന്നും മനസ്സിലാക്കണം. തുടക്കവും ഒടുക്കവും ഭഗവാന്‍ തന്നെ. സത്വ രജസ് തമോഗുണങ്ങളുടെ സൃഷ്ടികര്‍ത്താവും ഓംകാര മന്ത്രത്തിന്റെ അര്‍ത്ഥവും ത്രിമൂര്‍ത്തികളുടെ ഏകരൂപിയും ജാഗ്രത്, സ്വപ്‌നം, സുഷുപ്തി എന്നീ മൂന്ന് അവസ്ഥകളെ ഗ്രഹിക്കുന്നവനും മൂന്നു ചുവടുകളാല്‍ ലോകത്തെ അളന്നവനുമായ ഭഗവാനെ കര്‍മം, ജ്ഞാനം, ഭക്തി എന്നീ പ്രയോഗങ്ങളാല്‍ ഭജിക്കണം. സത്യവും ശുദ്ധവും നിത്യസ്വതന്ത്രവുമാണ് സ്വരൂപം. എല്ലാ ഗുണ സമൂഹങ്ങളുടെയും ഉദ്ഭവ കാരണവും നിസ്സംഗവും അനുപമ വുമായ പരമാനന്ദകരമായ ഭഗവദ്‌സ്വരൂപം വിജയിക്കുന്നു. ആദ്യപുരുഷനും എല്ലാത്തിന്റെയും സൃഷ്ടികര്‍ത്താവുമായ നാഥന് ഹവിസ്സും കീര്‍ത്തനങ്ങളും അര്‍ച്ചിക്കുന്ന ഭക്താത്മാക്കള്‍ ഭഗവദ് പാദത്തെ വേഗത്തില്‍ പ്രാപിക്കുന്നു. പണ്ഡിതന്മാരെല്ലാം പറയുന്നു ‘സ്തുതിപാഠകരേ ലീലാവതാര കഥ പാടുക, മഹാ പുരുഷന്മാരെ ഭഗവാന്റെ നാമസങ്കീര്‍ത്തനം പാടുക, ഭഗവാനെ സ്തുതിച്ചു കീര്‍ത്തിയും ജ്ഞാനവും നേടാം.’
ഉല്‍കൃഷ്ട ഭക്തിയും സാധനയും
ധര്‍മം, ക്രിയ, ക്ഷേമം ഇവയെല്ലാം ഭഗവാനാണ.് ഈ ഭൂമിയില്‍ ജനിച്ചവരും ഇനി ജനിക്കാനിരിക്കുന്നവരും ആരുംതന്നെ ഭഗവാന്റെ മഹിമാവിലാസത്തിന്റെ അന്ത്യം കുറിച്ചിട്ടില്ല. മൂന്നു ലോകങ്ങളുടെയും മുകളിലുള്ള അത്യന്തം പ്രകാശമാനമായിരിക്കുന്ന വൈകുണ്ഡ ലോകത്തില്‍ അനന്തമായ മാഹാത്മ്യത്തോടെ വസിക്കുന്ന അങ്ങയെ നാനാവിധ സ്തുതികളാല്‍ ഭക്തര്‍ സ്തുതിക്കുന്നു. പ്രപഞ്ച സൃഷ്ടിയുടെ ആരംഭത്തില്‍ ജനനമെടുത്ത, ജലത്തില്‍ ശയനം ചെയ്യുന്ന വിഷ്‌ണോ, ജീവകിരണങ്ങളെല്ലാം ഒന്നിച്ചു ചേര്‍ന്ന് ലയിച്ച് ഏകാവസ്ഥ പ്രാപിച്ച് അനന്തരം ജനിമൃതികളില്ലാത്ത അങ്ങയുടെ നാഭിയില്‍ ഒരു താമരപ്പൂവുണ്ടായി. ദിക്കുകളാകുന്ന ഇതളുകളും മഹാമേരുവാകുന്ന കര്‍ണികയും ഉള്ള ലോകരൂപം. ശാരീരിക ധര്‍മങ്ങളില്‍ വിഭിന്നനും പ്രപഞ്ച ധര്‍മങ്ങളോടുകൂടിയവനുമായ വിഷ്ണുരൂപം നമ്മുടെ ഉള്ളില്‍ തന്നെയുണ്ട്. സഹസ്രരൂപനും വിശ്വം നിറഞ്ഞവനും മോക്ഷദായകനുമായ അങ്ങയുടെ രൂപം ആനന്ദദായകമാണ്. ഇന്ദ്രിയ ഗോചരമല്ലാത്ത ഭഗവദ്‌രൂപം പ്രാര്‍ത്ഥിക്കാനും പ്രാപിക്കാനും എളുപ്പമല്ല. സത്വഗുണ സമ്പൂര്‍ണവും പരിശുദ്ധവുമായ അങ്ങയുടെ രണ്ടാമത്തെ രൂപം എല്ലാവര്‍ക്കും ഹൃദ്യമായനുഭവപ്പെടും. സര്‍വശ്രേഷ്ഠവും അഭീഷ്ടകരവും അമൃതരസതുല്യവുമായ ആ രൂപത്തെ നമുക്ക് ശരണം പ്രാപിക്കാം.
ഉല്‍കൃഷ്ടമായ ഭക്തിയും സാധനയും മൂലം ഭഗവദ്‌രൂപം പ്രത്യക്ഷമാകും. നിബിഡമായി നില്‍ക്കുന്ന കായാമ്പൂക്കള്‍ പോലെ ആകര്‍ഷണീയമായൊരു തേജപുഞ്ജം. അനന്തരം ആ നീല പ്രഭയുടെ മധ്യത്തില്‍ ഒരു ബാലകരൂപം. മനസ്സിലുള്ള മറ്റെല്ലാം ഓടിമറഞ്ഞ്,
‘വടസ്യ പത്രസ്യ പുടേ ശയാനാം
ബാലം മുകുന്ദം മനസാ സ്മരാമി’
പ്രതികരിക്കാൻ ഇവിടെ എഴുതുക: