ന്യൂദല്‍ഹി: യുവാക്കളെ നാല് വര്‍ഷത്തെ സൈനിക സേവനത്തിന് അനുവദിക്കുന്ന മോദി സര്‍ക്കാരിന്റെ വിപ്ലവ പദ്ധതിയായ അഗ്നിപഥിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഈ പദ്ധതി വഴി രാജ്യത്തെ സൈനിക ശക്തിയെ ബിജെപിയ്ക്ക് വേണ്ടിയുള്ള പരീക്ഷണശാലയാക്കി മാറ്റുകയാണെന്ന് പ്രയിങ്ക വിമര്‍ശിച്ചു.
ട്വീറ്ററിലായിരുന്നു പ്രിയങ്കയുടെ ഈ പ്രതികരണം. സേനയിലേക്കുള്ള റിക്രൂട്ട്മെന്റ് വഴി ബിജെപി രാജ്യത്തിന്റെ സൈനികശക്തിയെ പരീക്ഷണങ്ങള്‍ ചെയ്യാനുള്ള പരീക്ഷണശാലയാക്കി മാറ്റുന്നതെന്തിന്? നിരവധി വര്‍ഷങ്ങള്‍ പട്ടാളക്കാര്‍ സേനയെ സേവിക്കുന്നത് സര്‍ക്കാരിന് ബാധ്യതയാകുന്നുണ്ടോ? – പ്രിയങ്ക ഹിന്ദിയില്‍ പങ്കുവെച്ച ട്വീറ്റില്‍ ചോദിക്കുന്നു.
17.5 യ്ക്കും 21നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്ക് നാല് വര്‍ഷം സൈനിക സേവനം നടത്താന്‍ അനുവദിക്കുന്ന പദ്ധതിയാണ് അഗ്നിപഥ്. പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങും മൂന്ന് സേനാതലവന്മാരും കൂടിയോലോചിച്ച് നടപ്പാക്കിയ പദ്ധതിയാണിത്. ഇങ്ങിനെ നിയമിക്കപ്പെടുന്നവരില്‍ 25 ശതമാനം പേരെ തുടര്‍ന്നും സൈനിക സേവനം നടത്താന്‍ അനുവദിക്കും. ബാക്കിയുള്ള 75 ശതമാനം പേര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകാം. ഇക്കാലയളവില്‍ 30,000 രൂപ മുതല്‍ ശമ്പളവും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: