കൊല്‍ക്കൊത്ത: പ്രവാചകനിന്ദ ആരോപിച്ച് നൂപുര്‍ ശര്‍മ്മയ്ക്കെതിരെ ഇന്ത്യയിലും പുറത്തും ഉയരുന്ന മുസ്ലിം പ്രതിഷേധങ്ങളോട് പ്രതികരിച്ച് ഇന്ത്യയില്‍ ജീവിക്കുന്ന ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്റീന്. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ അവിടുത്തെ മുസ്ലിങ്ങള്‍ നടത്തുന്ന പീഡനം തുറന്നുകാട്ടുന്ന ‘ലജ്ജ’ എന്ന നോവല്‍ എഴുതിയതിന്റെ പേരില്‍ പ്രവാചക നിന്ദ നടത്തിയെന്ന കുറ്റം ആരോപിക്കപ്പെട്ട ബംഗ്ലാദേശിലെ നോവലിസ്റ്റ് കൂടിയാണ് തസ്ലിമ നസ്റീന്. അവിടെ തലവെട്ട് ഭീഷണി വന്നതോടെ ഇന്ത്യയിലും യൂറോപ്പിലുമായി ജീവിക്കുകയാണ് തസ്ലിമക.
സമാനമായ പ്രവാചക നിന്ദാക്കുറ്റം നേരിടുന്ന നൂപുര്‍ ശര്‍മ്മയുടെ പ്രശ്നത്തില്‍ ഇന്ത്യയില്‍ ഉയരുന്ന മുസ്ലിം പ്രതിഷേധം കണ്ട് ട്വീറ്റിലൂടെയായിരുന്നു തസ്ലിമ നസ്റിന് പ്രതികരിച്ചത്. ന്റെ പ്രതികരണം. “ഇന്ന് മുഹമ്മദ് നബി ജീവിച്ചിരുന്നെങ്കില്‍ ലോകമെമ്പാടുമുള്ള മുസ്ലിം മതഭ്രാന്തന്മാരുടെ ഭ്രാന്ത് കണ്ട് ഞെട്ടിയേനെ”- ഇതായിരുന്നു തസ്ലിമ നസ്റീന് ട്വിറ്ററില്‍ നടത്തിയ പ്രതികരണം.
നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ വിവിധ നഗരങ്ങളായ ദല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഭ്രാന്തമായ പ്രതിഷേധങ്ങളാണ് നടന്നത്. അയല്‍രാജ്യമായ ബംഗ്ലാദേശിലും പ്രകടനങ്ങള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: