തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ എട്ട് റൗണ്ട് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു.നിരവധി തവണ ജലപീരങ്കിയും പ്രയോഗിച്ചു.

സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണ, അരുവിക്കര മണ്ഡലം ജനറല്‍ സെക്രട്ടറി സന്തോഷ് ആനകോട് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഗണേഷ്, ദിനില്‍ദിനേശ് വൈസ് പ്രസിഡന്റ് ബി.എല്‍.അജേഷ്, സെക്രട്ടറി മനു പ്രസാദ്, ആശാനാഥ് ജില്ലാ പ്രസിഡന്റ് ആര്. സജിത്ത്, വിഷ്ണു പട്ടത്താനം, പാപ്പനംകോട് നന്ദു, അഭിജിത്ത്, ജമുന് ജഹാഗീര്‍, വീണ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: