ന്യൂദല്‍ഹി: കുരങ്ങ്പനി പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യഅടിയന്തിരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ അടുത്താഴ്ച്ച യുഎന്‍ ഹെല്‍ത്ത് ഏജന്‍സി അടിയന്തരയോഗം വിളിച്ചു ചേര്‍ക്കുന്നുണ്ട്.ലോകത്തിന്റെ പല ഭാഗങ്ങളിലും കുരങ്ങ്പനി പടരുന്നസാഹചര്യത്തിലാണ് അടിയന്തിരാവസ്ഥയെക്കുറിച്ച് ആലോചിക്കുന്നത്.
നിലവിലെ കണക്കുകള്‍ പ്രകാരം യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ 1285 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.ഇതുവരെ മൊത്തം 2821 പേര്‍ക്ക് രോഗം ബാധിക്കുകയും, 72ഓളം പേര് മരിക്കുകയും ചെയ്തു.ആഫ്രിക്കന്‍ രാജ്യങ്ങളായ കാമറൂണ്‍,കോഗോ, ലൈബീരിയ, ആഫ്രിക്കന്‍ റിപ്പബ്ലിക്ക് തുടങ്ങിയ എട്ടോളം രാജ്യങ്ങളില്‍ രോഗം പടരുന്നുണ്ട്.
കോവിഡ് പോലെ അപകടകാരി അല്ലെങ്കിലും രോഗം ബാധിച്ചവരെ ഐസൊലേറ്റ് ചെയ്യുന്നതും, അപകടസാധ്യത ഉളളവരെ മാറ്റിപാര്‍പ്പിക്കുക, ടെസ്റ്റുകള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിക്കേണ്ടതുമാണെന്ന് വിദ്ഗദ്ധര്‍ പറയുന്നു.കൂടുതല്‍ രാജ്യങ്ങളിലേക്ക് രോഗം പകരുന്നതിന് മുന്‍പ് തന്നെ വേണ്ട നടപടികള്‍ കൈക്കൊളളണമെന്ന് ലോകാരോഗ്യ സംഘടന ഡയറകടര്‍ ജനറല്‍ ടെഡ്രോസ് അദനോം ഗബ്രിയേഷ്യസ് പറഞ്ഞു.മൃഗങ്ങളില്‍ നിന്നാണ് മനുഷ്യരിലേക്ക് രോഗം പടരുന്നത്.രോഗം ബാധിച്ച മൃഗങ്ങളുടെ സ്രവങ്ങളില്‍ നിന്ന് രോഗം മനുഷ്യരിലേക്ക് പകരും.സ്മോള്‍പോക്സിന് ഉപയോഗിക്കുന്ന വാക്സിന് കുരങ്ങ്പനിയ്ക്കും നല്‍കാം എന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: