കോഴിക്കോട്: പ്രവാചക നിന്ദ ആരോപിച്ച് അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ യുപി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്കെതിരെ കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍. നിയമം ലംഘിച്ചെങ്കില്‍ അവരെ പിടികൂടാനും നടപടി സ്വീകരിക്കാനും രാജ്യത്തിന് നിയമമുണ്ട്. അത് പരിഗണിക്കാതെ വംശീയ ഉന്മൂലനം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് ഭരണാധികള്‍ പ്രവര്‍ത്തിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കാന്തപുരം പറഞ്ഞു.
നിയമം വിശദീകരിക്കേണ്ടത് നമ്മുടെ ഭരണഘടനയും തീര്‍പ്പ് കല്‍പ്പിക്കേണ്ടത് കോടതികളുമാണ്. യു.പി സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ അടിത്തറ നശിപ്പിക്കുന്ന നടപടികളാണ്. നിയമനടപടികള്‍ പാലിക്കാതെ രാജ്യത്തൊരിടത്തും ഇത്തരം അതിക്രമങ്ങള്‍ തുടരാന്‍ അനുവദിക്കരുതെന്നും കാന്തപുരം ആവശ്യപ്പെട്ടു.
പ്രവാചക നിന്ദയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ അതിരുവിടരുതെന്നും വിശ്വാസികളോട് കാന്തപുരം ആവശ്യപ്പെട്ടു. പ്രതിസന്ധി ഘട്ടത്തില്‍ വേണ്ട്ത് സംയംനമാണെന്നും അദേഹം പറഞ്ഞു.
ബിജെപി മുന്‍ നേതാവ് നൂപുര്‍ ശര്‍മ്മ ചാനല്‍ ചര്‍ച്ചയ്‌ക്കിടെ പ്രവാചകനെക്കുറിച്ച് മതഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന വാചകങ്ങള്‍ എടുത്തുപറഞ്ഞതാണ് വിവാദം ആരംഭിക്കാന്‍ കാരണം. പിന്നാലെ പ്രവാചക നിന്ദ ആരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗത്ത് കലാപ ശ്രമം നടക്കുകയായിരുന്നു. കാണ്‍പൂരില്‍ വെള്ളിയാഴ്ച നിസ്‌കാരത്തിനായി പള്ളിയില്‍ ഒത്തുകൂടിയവര്‍ പ്രദേശത്തെ ഹിന്ദു സ്ഥാപനങ്ങളും ഭവനങ്ങളും ആക്രമിച്ചു. പിന്നാലെ കടുത്ത പോലീസ് നടപടിയാണ് അക്രമികള്‍ക്ക് നേരിടേണ്ടിവന്നത്. ഇവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം അടക്കം ചുമഴ്‌ത്തി കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: