കുലശേഖരം: തിരുവട്ടാറിനു സമീപം കുലശേഖരത്ത് മദ്യപിച്ചെത്തിയ പിതാവിനെ പേടിച്ച് രാത്രി തോട്ടത്തിലൊളിച്ച നാലുവയസുകാരി പാമ്പു കടിയേറ്റ് മരിച്ചു. കുട്ടക്കാട് പാലവിള സ്വദേശി സുരേന്ദ്രന്-വിജി മോള് ദമ്പതികളുടെ മകള്‍ സുഷ്വിക മോളാണ് മരിച്ചത്. കൂലിത്തൊഴിലാളിയായ സുരേന്ദ്രന് മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു.
കഴിഞ്ഞ ദിവസം വഴക്കുണ്ടായപ്പോള്‍ ഇതു കണ്ടു ഭയന്ന് സുഷ്വികയും സഹോദരന്മാരായ സുഷ്വിന്‍ ഷിജോ (12), സുജിലിന്‍ജോ (9) എന്നിവരും സമീപത്തുള്ള റബര്‍ തോട്ടത്തിലേക്ക് ഓടിപ്പോയി. കുറച്ചു കഴിഞ്ഞ് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ സുഷ്വിക തന്നെ പാമ്പു കടിച്ചെന്നു പറഞ്ഞു. അയല്‍വാസികള്‍ ആശാരിപ്പള്ളം മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ തിരുവട്ടാര്‍ പൊലീസ് കേസെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: