തിരുവനന്തപുരം: ഉക്രൈനില്‍ മെഡിക്കല്‍ പഠനം മുടങ്ങിയവര്‍ക്ക് തുടര്‍പഠനം ഉറപ്പാക്കിയത് വ്ളാഡിമിര്‍ പുടിന്റെ റഷ്യ. ഉക്രൈനില്‍ കൊടുത്തുവന്നിരുന്ന അതേ ഫീസില്‍ റഷ്യന്‍ സര്‍വ്വകലാശാലകളില്‍ പഠിപ്പിക്കാനാണ് ശ്രമം നടക്കുന്നത്.
ഏത് സര്‍വ്വകലാശാല വേണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തീരുമാനിക്കാമെന്ന് റഷ്യന്‍ ഓണററി കോണ്‍സല്‍ രതീഷ് സി. നായര്‍ പറയുന്നു. ഇതിനകം റഷ്യയില്‍ പഠനം തുടരാന്‍ താല്പര്യം അറിയിച്ച് 300 മലയാളി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. റഷ്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണമെന്ന കടമ്പ കൂടി ബാക്കിയുണ്ട്. ദേശീയ മെഡിക്കല്‍ കമ്മീഷനും അംഗീകാരം നല്‍കേണ്ടതുണ്ട്.
സ്കോളര്‍ഷിപ്പോടെ പഠിച്ചവര്‍ക്ക് തുല്യമായ സ്കോളര്‍ഷിപ്പ് നല്‍കാനും നീക്കമുണ്ട്. താല്പര്യമറിയിച്ച വിദ്യാര്‍ത്ഥികളുടെ അക്കാദമിക് യോഗ്യത പരിശോധിക്കും. ഈ വിദ്യാര്‍ത്ഥികളുടെ പേരുകള്‍ റഷ്യയിലെ വിവിധ സര്‍വ്വകലാശാലകള്‍ക്ക് അയച്ചുകൊടുക്കും. ഈ സര്‍വ്വകലാശാലകള്‍ വിവരങ്ങള്‍ കോണ്‍സുലേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് അയച്ചു കൊടുക്കും. ഇക്കാര്യത്തില്‍ റഷ്യന്‍ ഓണററി കോണ്‍സല്‍ രതീഷ് സി. നായര്‍ നോര്‍ക്ക അധികൃതരുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: