തിരുവനന്തപുരം: കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ഇപി ജയരാജനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിജിപ്പിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബ്ബ് പരാതി നല്‍കിയത്.
വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ സമയം വിമാനത്തിലെ മറ്റൊരു യാത്രക്കാരനായ ഇപി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ശക്തിയായി പിടിച്ചു തള്ളി വിമാനത്തിന്റെ സീറ്റിലേക്കും തുടര്‍ന്ന് പ്ലാറ്റ്ഫോമിലേക്കും തലയടിച്ച് വീഴുന്നതിനും ഇടയാക്കിട്ടുള്ളതാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സിന്‍ മജീദിനും നവീന്‍ കുമാറിനും കഠിന ദേഹോപദ്രവം ഏറ്റിട്ടുള്ളതും തലക്കും കഴുത്തിനും നെഞ്ചിനും പരിക്കേറ്റിട്ടുള്ളതാണെന്നും പരാതിയില്‍ പറയുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച ജയരാജനെതിരെ നിയമനടപടികള്‍ സ്വീകരിക്കാത്ത നടപടി കൃത്യവിലോപവും നിയമവിരുദ്ധവുമാണ്. ജയരാജനെതിരെ ഉചിത നിയമനടപടി സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കളവായ വിവരങ്ങള്‍ ചേര്‍ത്ത് രജിസ്റ്റര്‍ ആക്കിയ കേസിലെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നും പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഇ പി ജയരാജന് യാത്രാനിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഏവിയേഷന്‍ അതോറിറ്റിക്കും പരാതി നല്‍കിയതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: