തിയേറ്ററുകളില്‍ വന്‍ വിജയമായി പ്രദര്‍ശനം തുടരുന്ന ‘777 ചാര്‍ലി’ എന്ന സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഒരു മനുഷ്യനും നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ എല്ലാവരുടെയും കണ്ണും നിറഞ്ഞു. രക്ഷിത് ഷെട്ടിയും ചാര്‍ലി എന്ന നായയുമാണ് പ്രധാനകഥാപാത്രങ്ങള്‍. കിരണ്‍രാജ് സംവിധാനം ചെയ്ത ചിത്രം കണ്ടതിന് ശേഷം ദു:ഖം സഹിക്കാനാകാതെ കരയുന്ന മന്ത്രിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ സിനിമയെക്കുറിച്ച് സംസാരിക്കുന്നതിനിടെ തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയെ കുറിച്ചി ഓര്‍ത്ത് കരയുയകയായിരുന്നു അദേഹം. അദ്ദേഹത്തിന്റെ നായ സ്നൂബി കഴിഞ്ഞ വര്‍ഷം വിടവാങ്ങിയിരുന്നു. ഈ ചിത്രം എല്ലാവരും കാണണമെന്ന് മന്ത്രി പറഞ്ഞു.
നായ്‌ക്കളെക്കുറിച്ച് ധാരാളം സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ അവരുടെ സ്നേഹം വൈകാരികമായി അവതരിപ്പിക്കുന്ന സിനിമകള്‍ കുറവാണ്. ഈ സിനിമ മികച്ചതാണ്. എല്ലാവരും കാണണം. ഒരു നായയുടെ ഉപാധികളില്ലാത്ത സ്നേഹം നന്നായി അവതരിപ്പിച്ചിട്ടുണ്ട്- മന്ത്രി പറഞ്ഞു.
സ്നൂബിയും മന്ത്രിയും തമ്മില്‍ വലിയ ആത്മബന്ധമുണ്ടായിരുന്നു. നായയുടെ ശവസംസ്‌കാര ചടങ്ങില്‍ അദ്ദേഹം വിതുമ്പുന്ന രംഗം സമൂഹമാധ്യമങ്ങളില്‍ നേരത്തേ പ്രചരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: