കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ മാനേജ്മെന്റ് (IITTM) ഗ്വാളിയര്‍, നോയിഡ, ഭൂവനേശ്വര്‍, ഗോവ, നെല്ലൂര്‍ കാമ്പസുകളിലായി ഇക്കൊല്ലം നടത്തുന്ന ബിബിഎ, എംബിഎ ടൂറിസം ആന്റ് ട്രാവല്‍ മാനേജ്മെന്റ് കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 19 വരെ സമര്‍പ്പിക്കാം. ദേശീയതലത്തില്‍ ജൂണ്‍ 25ന് നടത്തുന്ന പ്രവേശനപരീക്ഷയുടെ റാങ്കടിസ്ഥാനത്തിലാണ് പ്രവേശനം കോഴ്സുകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ-
* ബിബിഎ ടൂറിസം ആന്റ് ട്രാവല്‍: ഐഐടിടിഎമ്മിന്റെ ഗ്വാളിയര്‍, നോയിഡ, ഭൂവനേശ്വര്‍, നെല്ലൂര്‍, കാമ്പസുകളിലായി 375 സീറ്റുകളുണ്ട്. പ്രവേശന യോഗ്യത പ്ലസ്ടു/ തത്തുല്യബോര്‍ഡ് പരീക്ഷ 50 ശതമാനം മാര്‍ക്കില്‍ (എസ് സി/ എസ്ടി/ പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 45 ശതമാനം മതി) കുറയാതെ വിജയിച്ചിരിക്കണം. യോഗ്യതാ പരീക്ഷഎഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 2022 ജൂലൈ ഒന്നിന് 22 വയസ്. മൂന്ന് വര്‍ഷത്തെ കോഴ്സാണിത് മൊത്തം കോഴ്സ് ഫീസ് 2,79,350 രൂപ. ഗഡുക്കളായി ഫീസ് അടയ്ക്കാം.
ഒബ്ജക്ടീവ് മാതൃകയിലുള്ള അഡ്മിഷന് ടെസ്റ്റില്‍ പൊതുവിജ്ഞാനം, വെര്‍ബല്‍ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നിവയിലായി 100 ചോദ്യങ്ങളുണ്ടാവും. ശരി ഉത്തരത്തിന് ഒരു മാര്‍ക്ക് വീതം ഉത്തരം തെറ്റിയാലും മാര്‍ക്ക് കുറയ്ക്കില്ല. ടെസ്റ്റില്‍ യോഗ്യത നേടുന്നവരെ ഗ്രൂപ്പ് ചര്‍ച്ചയും ഇന്റര്‍വ്യൂവും നടത്തി മെരിറ്റ് ലിസ്റ്റ് തയ്യാറാക്കി അഡ്മിഷന് നല്‍കും.
* എംബിഎ ടൂറിസം ആന്റ് ട്രാവല്‍ മാനേജ്മെന്റ്: രണ്ട് വര്‍ഷത്തെ ഫുള്‍ടൈം കോഴ്സാണിത്. ഗ്വാളിയര്‍ (334 സീറ്റുകള്‍), ഭൂവനേശ്വര്‍ (112), നോയിഡ (189), നെല്ലൂര്‍ (75), ഗോവ (40) കാമ്പസുകളിലായി ആകെ 750 പേര്‍ക്കാണ് പ്രവേശനം. പ്രവേശന യോഗ്യത: 50 ശതമാനം മാര്‍ക്കില്‍ കുറയാതെ (എസ്സി/ എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 45 ശതമാനം മതി) അംഗീകൃത സര്‍വ്വകലാശാല ബിരുദം, ഫൈനല്‍ ബിരുദ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. സെപ്തംബര്‍ 30 നകം യോഗ്യത തെളിയിച്ചാല്‍ മതി. പ്രാബല്യത്തിലുള്ള ഐഐഎം ക്യാറ്റ്/ സിമാറ്റ്/ മാറ്റ്/ എക്സാറ്റ്/ ജിമാറ്റ്/ അറ്റ്മ സ്കോര്‍ നേടിയിരിക്കണം. അല്ലെങ്കില്‍ ഐഐടിടിഎം ജൂണ്‍ 25ന് നടത്തുന്ന അഡ്മിഷന് ടെസ്റ്റില്‍ യോഗ്യത നേടണം. ചുരുക്കപ്പട്ടിക തയ്യാറാക്കി ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തി തെരഞ്ഞെടുക്കും. മൊത്തം കോഴ്സ് ഫീസ് 3,39,850 രൂപ. രണ്ട് ഗഡുക്കളായി ഫീസ് അടയ്ക്കാം.
പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ അഡ്മിഷന് ബുള്ളറ്റിനും www.iittm.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു നിര്‍ദ്ദേശാനുസരണം അപേക്ഷിക്കേണ്ടതാണ്. അഡ്മിഷന് ലഭിക്കുന്നവര്‍ക്ക് ഹോസ്റ്റല്‍ സൗകര്യമുണ്ട്. അന്വേഷണങ്ങള്‍ക്ക് [email protected] എന്ന ഇ- മെയിലില്‍ ബന്ധപ്പെടാം.
എംടെക് മറൈന്‍ ബയോടെക്നോളജി: അപേക്ഷ ജൂണ്‍ 30 നകം, സ്റ്റുഡന്റ്ഷിപ്പ് പ്രതിമാസം 12000 രൂപ, സീറ്റുകള്‍- 20
കേന്ദ്ര ബയോടെക്നോളജി വകുപ്പ് സ്പോണ്സര് ചെയ്ത് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ നാഷണല്‍ സെന്റര്‍ ഫോര്‍ അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് 2022-23 വര്‍ഷം നടത്തുന്ന എംടെക് മറൈന്‍ ബയോടെക്നോളജി പ്രോഗ്രാം പ്രവേശനത്തിന് ഓണ്‍ലൈനായി ജൂണ്‍ 30 വരെ അപേക്ഷിക്കാം. പ്രവേശന വിജ്ഞാപനം www.ncaah.ac.in ല്‍ ലഭിക്കും.ആകെ 20 സീറ്റുകളാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 12000 രൂപ സ്റ്റുഡന്റ്സ്ഷിപ്പായി ലഭിക്കുന്നതാണ്.
പ്രവേശന യോഗ്യത: ബിടെക്/ബിഇ ബയോടെക്നോളജി/മറൈന്‍ ബയോളജി ഉള്‍പ്പെടെ ഏതെങ്കിലും ലൈഫ് സയന്‍സ് ബ്രാഞ്ചില്‍ എംഎസ്സി 60% മാര്‍ക്കില്‍/തത്തുല്യ സിജിപിഎയില്‍ കുറയാതെ വിജയിച്ചിരിക്കണം. GAT-B സ്കോര്‍ നേടിയിരിക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ അപേക്ഷാ ഫീസായി 1100 രൂപ (എസ്സി/എസ്ടി വിഭാഗക്കാര്‍ 500 രൂപ) നല്കിയാല് മതി. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന് നടപടികളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങളും പ്രവേശന വിജ്ഞാപനത്തിലുണ്ട്.
പിജിമെറില്‍ എംഎസ്സി മെഡിക്കല്‍ ബയോടെക്നോളജി അപേക്ഷകള്‍ ജൂണ്‍ 17 വരെ
ചണ്ഡിഗഡിലെപോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പിജിമര്‍) ഇക്കൊല്ലം നടത്തുന്ന എംഎസ്സിമെഡിക്കല് ബയോ ടെക്നോളജി കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശനവിജ്ഞാപനം, അപേക്ഷാ ഫോറം എന്നിവ ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശാനുസരണം തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം [email protected] ല്‍ ജൂണ്‍ 17 വൈകിട്ട് 5 മണിക്ക് മുമ്പായി ഇ-മെയില്‍ ചെയ്യേണ്ടതാണ്.
യോഗ്യത: GAT-B (ഗ്രാഡുവേറ്റ് ആപ്ടിട്യൂഡ് ടെസ്റ്റ് ബയോടെക്നോളജി) സ്കോര്‍ നേടിയിരിക്കണം. ലൈഫ്/ബയോളജിക്കല്‍ സയന്‍സസില്‍ 55% മാര്‍ക്കില്‍ കുറയാതെ ബിഎസ്സി അല്ലെങ്കില്‍ എംബിബിഎസ് ബിരുദമെടുത്തിരിക്കണം. എസ്സി/എസ്ടി/ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 50% മാര്‍ക്ക് മതി. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന് നടപടികളും പ്രവേശന വിജ്ഞാപനത്തിലുണ്ട്. ആകെ 10 സീറ്റുകളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: