കോട്ടയം: ജില്ലയില്‍ രണ്ടിടങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍തല്ലി.വാഴൂരിലും, നെടുംകുന്നത്തുമാണ് തമ്മില്‍തല്ല് നടന്നത്.വാഴൂരില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ഷിന്‍സ് പീറ്ററും, ടി.കെ സുരേഷ്കുമാറും തമ്മിലാണ് അടിപിടി നടന്നത്.നെടുംകുന്നത്ത് ഐ.എന്‍.ടി.യു.സി നേതാവ് ജിജി പോത്തനും, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോ തോമസ് പായിക്കാടന്‍ എന്നിവര്‍ തമ്മിലുമാണ് സംഘര്‍ഷമുണ്ടായത്.
ഞായറാഴ്ച്ചയാണ് സംഭവം നടന്നത്.വാഴൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയ്ക്ക് ശേഷമാണ് അടിപിടി നടന്നത്.നെടുംകുന്നത്ത് ജിജി പോത്തന്, തന്നെ പാര്‍ട്ടി പരിപാടികള്‍ക്ക് വിളിക്കാറില്ലെന്ന് പരാതി ഉന്നയിച്ചിരുന്നു.ഇതേത്തുടര്‍ന്ന് ജിജി പോത്തനും,ജോ തോമസ് പായിക്കാടനും തമ്മില്‍ റോഡരുകില്‍ തര്‍ക്കിച്ചു.തര്‍ക്കം അടിപിടിയില്‍ കലാശിച്ചു.സമീപത്ത് ഉണ്ടായിരുന്ന ഓട്ടോ തൊഴിലാളികളും മറ്റും ചേര്‍ന്നാണ് ഇവരെ പിടിച്ചുമാറ്റിയത്.ഇരുവരും പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി.
വാഴൂരിലെ സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും, സംഘടനാപരമായ പ്രശ്നങ്ങള്‍ ഇല്ലെന്നും സംഭവത്തില്‍ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പ്രതികരിച്ചു.വ്യക്തിപരമായപ്രശ്നങ്ങള് അടിപിടിയില്‍ കലാശിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.വിവരങ്ങള്‍ തിരക്കിവരുകയാണെന്നും, എന്താണ് സംഭവിച്ചതെന്ന് പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.എന്നാല്‍ നെടുംകുന്നും സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: