ബെംഗളൂരു: കേരളത്തിന് മൂന്ന് പുതിയ ട്രെയിനുകള്‍ കൂടി അനുവദിച്ചു.ബെംഗളൂരുവില്‍ നടന്ന ഓള് ഇന്ത്യ റെയില്‍വേ ടൈംടേബിള്‍ യോഗത്തിലാണ് ഇത് ധാരണയായത്.തിരുപ്പതി-കൊല്ലം, എറണാകുളം-വേളാങ്കണ്ണി, മംഗളൂരു-രാമേശ്വരം ട്രെയിനുകളാണ് കേരളത്തിന് ലഭിക്കുക.റെയില്‍വേ ബോര്‍ഡ് അന്തിമവിജ്ഞാപനം പുറത്തിറത്തിറക്കിയതോടെ മൂന്ന് ട്രെയിനുകളും ഓടിത്തുടങ്ങും.
എറണാകുളം-വേളാങ്കണ്ണി അവധിക്കാല സ്പെഷ്യല്‍ സര്‍വീസായി ഇപ്പോഴും സര്‍വീസ് നടത്തുന്നുണ്ട്. റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതോടെ സ്പെഷ്യല്‍ സര്‍വീസിന് പകരം ആഴ്ച്ചയില്‍ രണ്ട് ദിവസം എന്ന നിലയില്‍ നിരക്ക്കുറച്ച് സാധാരണസര്വീസ് നടത്താന്‍ സാധിക്കും.തിരുപ്പതി-കൊല്ലം ട്രെയിനും ആഴ്ച്ചയില്‍ രണ്ട് ദിവസമായിരിക്കും.
തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കും, പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്കും,ഗുരുവായൂര്‍-പുനല്ലൂര് എക്സ്പ്രസ് മധുരയിലേക്കും, ബെംഗുളൂരു- കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്കും നീട്ടാനുളള ശുപാര്‍ശകള്‍ അംഗീകരിച്ചിട്ടുണ്ട്.പൂനെ എക്സപ്രസ് കോട്ടയംവരെ നീട്ടുന്നത് അംഗീകരിച്ചെങ്കിലും അടുത്ത വര്‍ഷമേ ഉണ്ടാകൂ.
വന്ദേഭാരത് കോച്ചുകളുടെ നിര്‍മ്മാണത്തിന് മുന്‍ഗണ നല്കുന്നതിനാല് സാധാരണകോച്ചുകളുടെ നിര്‍മ്മാണം വളരെ കുറവാണ്. പുതിയ ട്രെയിനുകള്‍ അനുവദിക്കുമ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നം ഇതായിരിക്കും.വരുന്ന ടൈംടേബിളില്‍ നേത്രാവതി എക്സപ്രസിന്റെ സമയം മാറും. ഭുവനേശ്വര്‍-ചെന്നൈ ട്രെയിന്‍ എറണാകുളം വരെ നീട്ടാനുളള ശുപാര്‍ശ റെയില്‍വേ അംഗീകരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: