തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിലെ പ്രതിഷേധിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിച്ചതായി മുഖ്യമന്ത്രിയുടെട ഗണ്മാന് അനിലും പി എ സുധീഷിനും. ഇരുവരുടെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന് തള്ളിവീഴ്ത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രിസഡന്റ് ഫര്സീന് മജീദ്, ജില്ലാ സെക്രട്ടറി ആര് കെ നവീന്‍ എന്നിവരാണ് സീറ്റില്‍ നിന്ന് എഴുന്നേറ്റ് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ഒപ്പമുണ്ടായിരുന്ന ജയരാജന് ഇരുവരെയും തള്ളിവീഴ്ത്തുകയും ചെയ്തു. മുഖ്യമന്ത്രി ഇറങ്ങിയശേഷമായിരുന്നു പ്രതിഷേധമെന്നായിരുന്നു ജയരാജന്റെ ആദ്യ പ്രതികരണം. പക്ഷെ പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് മുഖ്യമന്ത്രി വിമാനത്തിനുള്ളില്‍ നിന്നും ഇറങ്ങും മുമ്പാണ് പ്രതിഷേധമെന്നായിരുന്നു.
വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതിഷേധിച്ചവരെ വിമാനത്തിലെ ജീവനക്കാരും സിഐഎസ്എഫും പിടികൂടിയിരുന്നു. പിന്നീട് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാര്‍ഡില്‍ നിരീക്ഷണത്തിലാണ് ഇരുവരും. സുരക്ഷാ വീഴ്ച്ച സമ്മതിക്കാതെ പൊലീസ് പിന്നീട് വിവാദമായതോടെ ഉത്തരവാദിത്വം സിഐഎസ്എഫിനാണെന്ന് പറയുന്നു. വിമാനത്തിനുള്ളില്‍ നടന്ന സംഭവങ്ങളെ കുറിച്ച് സിഐഎസ്എഫില്‍ നിന്നും റിപ്പോര്‍ട്ട് തേടിയാകും പൊലീസ് തുടര്‍നടപടി സ്വീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: