തിരുവനന്തപുരം: പറന്നു കൊണ്ടിരിക്കെ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിക്കുന്നതും വിളിച്ചവരെ ഒരു മുന്‍ മന്ത്രി ആക്രമിക്കുന്നതും ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കാം. എന്നാല്‍ പ്രതിഷേധത്തിന് യൂത്ത് കോണ്‍ഗ്രസ് വിമാനം ഉപയോഗിക്കുന്നത് ആദ്യത്തേതല്ല. ജയിലിലായ ഇന്ദിരാഗാന്ധിയെ വിട്ടയക്കണമെന്നും സഞ്ജയ് ഗാന്ധിക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് വിമാനം റാഞ്ചിയ പാരമ്പര്യം ഉള്ളവരാണ് യൂത്ത് കോണ്‍ഗ്രസുകാര്‍. 1978 ഡിസംബര്‍ 21 നായിരുന്നു സംഭവം.
ലോകസഭ നിര്‍ദ്ദേശിച്ചതനുസരിച്ച് ഡിസംബര്‍ 19 ന് ഇന്ദിരാഗാന്ധിയെ തീഹാര്‍ ജയിലിലാക്കി. ഇന്ദിരാഗാന്ധിയെ ജയിലില്‍ അടച്ചതിനെതിരെ കോണ്‍ഗ്രസ് (ഐ) അനുഭാവികള്‍ നടത്തിയ പ്രതിഷേധം രാജ്യത്തിന്റെ പല ഭാഗങ്ങളിലും അക്രമാസക്തമായപ്പോള്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. കണ്ണൂരില്‍ ഗാന്ധിയെ അനുകൂലിക്കുന്നവരും എതിരാളികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു 18,000ത്തിലധികം പേര് അറസ്റ്റിലാവുകയും ചെയ്തു.
ഇതിന്റെ തുടര്‍ച്ചയായിരുന്നു വിമാന റാഞ്ചല്‍.ലഖ്നൗവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള 126 യാത്രക്കാരും ആറംഗ ജീവനക്കാരുമുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനമാണ് യൂത്ത് കോണ്‍ഗ്രസ് (ഐ) പ്രവര്‍ത്തകരായ ദേവേന്ദ്ര പാണ്ഡെ, ബോലാനന്ദ പാണ്ഡെ എന്നിവര്‍ റാഞ്ചിയത്
ആദ്യം നേപ്പാളിലേക്കും പിന്നീട് ബംഗ്ലാദേശിലേക്കും വിമാനം പറത്താന്‍ ഇരുവരും ആവശ്യപ്പെട്ടെങ്കിലും ഇന്ധനക്ഷാമം കാരണം നിരസിക്കപ്പെട്ടു. ഒടുവില്‍ വിമാനം വാരാണസിയിലേക്ക് കൊണ്ടുപോയി അവിടെ ഇറക്കി.
വിമാനത്തിന്റെ പുറകില്‍ നിന്ന് ചാടിയ എസ് കെ സോധി എന്ന യാത്രക്കാരനാണ് ഇന്ദിരാഗാന്ധിയെ നിരുപാധികം ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് റാഞ്ചികള്‍ ആവശ്യപ്പെടുന്ന വിവരം അധികൃതരെ അറിയിച്ചത്. യുപി മുഖ്യമന്ത്രി രാം നരേഷ് യാദവും പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയും തങ്ങളുമായി ചര്‍ച്ചയ്ക്ക് വരണമെന്നും റാഞ്ചികള്‍ ആവശ്യപ്പെട്ടിട്ടു.
തുടര്‍ന്ന് അന്നു രാത്രി വൈകി രാം നരേഷ് യാദവ് വാരണാസിയിലേക്ക് പറന്നു. ഏറെ തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം യാത്രക്കാരെയും ജീവനക്കാരെയും വിട്ടയച്ചു. മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ഇരുവരും കീഴടങ്ങി. കളിത്തോക്കുകള്‍ ഉപയോഗിച്ചായിരുന്നു റാഞ്ചല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: