തിരുവനന്തപുരം: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ മൃതദേഹം വിട്ടുകൊടുത്ത സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് ഇതുസംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് മന്ത്രി നിര്‍ദേശം നല്കി. വീഴ്ചവരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്കി.
ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച എന്നാണ് പ്രാഥമിക നിഗമനം. ബൈക്ക് നിയന്ത്രണം വിട്ടതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ജൂണ്‍ എട്ടിനാണ് യൂസഫ് മരിച്ചത്. അപകടത്തില്‍ നഷ്ടപരിഹാരമുള്‍പ്പെടെ ലഭിക്കാന്‍ പോസ്റ്റ്മോര്‍ട്ടം ആവശ്യമായിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത ആശുപത്രി അധികൃതര്‍ പിന്നീട് തിരികെ വാങ്ങിയതിനെ തുര്‍ന്നാണ് സംഭവം വിവാദമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: