വാഷിങ്ടണ്‍: അമേരിക്കന്‍ ഗായകന് ജസ്റ്റിന് ബീബര്‍ കുറച്ചുനാളായി സംഗീതപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. കാരണം തിരക്കി ആരാധകര്‍ പരക്കം പാഞ്ഞു.ഇപ്പോള്‍ അതിനുളള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ജസ്റ്റിന് ബീബര്‍.താന്‍ റാംസെ ഹണ്ട് സിന്‍ഡ്രം എന്ന രോഗത്തിന്റെ പിടിയിലാണെന്നും.അതിനാലാണ് പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് ബീബര്‍ തന്നെ പറഞ്ഞു.
റാംസെ ഹണ്ട് സിന്‍ഡ്രോം എന്ന രോഗമൂലം മുഖത്തിന്റെ പാതിഭാഗം നിര്ജീവഅവസ്ഥയിലാണ് എന്ന് വ്യക്തമാക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചു.ഇന്സറ്റഗ്രാമില് പങ്കുവെച്ച വീഡിയോയിലൂടെ താരം രോഗവിവരം വെളിപ്പെടുത്തിയത്.വലതുകണ്ണ് ചിമ്മാനോ, ചുണ്ട് അനക്കാനോ, മൂക്ക് വികസിപ്പിക്കാനോ കഴിയുന്നില്ലെന്ന് താരം വീഡിയോയില്‍ പറയുന്നുണ്ട്.
രോഗം മാറാന്‍ കുറച്ച് സമയം എടുക്കുമെന്നും അതുവരെയുളള പരിപാടികള്‍ റദ്ദാക്കിയതായും ബീബര്‍ അറിയിച്ചു.നാഡീവ്യൂഹത്തെ ബാധിക്കുന്ന അപൂര്വ്വരോഗമാണിത്.വേരിസെല്ല സോസ്റ്റര്‍ വൈറസാണ് കാരണം.വൈറസ്് മുഖത്തെ ചലനങ്ങളെ നിയന്ത്രിക്കുന്ന നാഡികളെ ബാധിക്കുമ്പോഴാണ് റാംസെ ഹണ്ട് സിന്‍ഡ്രോം ആകുന്നത്.1907ല്‍ അമേരിക്കന്‍ നാഡീരോഗ വിദഗ്ദ്ധനായ ജെയിംസ് റാംസെ ഹമ്ട് ആണ് രോഗത്തെക്കുറിച്ച് അദ്യമായി വിശദീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: