കുമരകം: കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്.ഐ.എം.എ നവാസും സംഘവും രക്ഷിച്ചത് ഒരു ജീവനല്ല, രണ്ട് ജീവനുകള്‍.കുമരകത്ത് മദ്യപനനായ ഭര്‍ത്താവിന്റെ ഉപദ്രവം താങ്ങാന്‍ വയ്യാതെ ആത്മഹത്യ്ക്ക് ശ്രമിച്ച അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെയാണ് അതിസാഹസികമായി ഇവര്‍ രക്ഷിച്ചത്.
കഴിഞ്ഞ ദിവസം കോട്ടയം-കുമരകം റോഡില്‍ വാഹനപരിശേധന നടത്തുകയായിരുന്നു എസ്.ഐ.എം.എ നവാസും മറ്റ് പോലീസ് ഉദ്യോഗസ്ഥരും.പെട്ടെന്ന് സ്റ്റേഷനില്‍ നിന്ന് സന്ദേശം എത്തി. മരുമകന് മദ്യപിച്ച് വന്ന് മകളെ ഉപദ്രവിക്കുകയാണെന്നും, തന്നെ വീട്ടില്‍ പോകാന്‍ ധൈര്യമില്ലയെന്നും യുവതിയുടെ അച്ഛന് സ്റ്റേഷനില്‍ അറിയിച്ചു.സ്റ്റേഷനിലുളള പോലീസ് ഉദ്യോദസ്ഥര്‍ ഇവര്‍ക്ക് വിവരം കൈമാറി.നിമിഷനേരംകൊണ്ട് പോലീസ് സംഘം പാഞ്ഞ് വീടിലെത്തി. പ്രധാന റോഡില്‍ നിന്ന് 100 മീറ്റര്‍ ഉളളിലാണ് വീട്.
വീട്ടിലെത്തി വിളിച്ചിട്ട് ആരും വാതില്‍ തുറന്നില്ല.ഫോണ്‍വിളിച്ച ആളെ ബന്ധപ്പെട്ടപ്പോള്‍ വീട്ടിലേക്ക് എത്തുകയാണെന്ന് അറിയിച്ചു.വീട്ടില്‍ ടി.വി പ്രവര്‍ത്തിക്കുന്ന ശബ്ദം കേട്ട് പോലീസ് അകത്തുകയറി പരിശോധിച്ചപ്പോള്‍ ഞരക്കംകേട്ടു.മുറിയില്‍ നോക്കിയ പോലീസ് കണ്ടത് യുവതി ഫാനില്‍ തൂങ്ങി നില്‍ക്കുന്നതാണ്.പോലീസ് ഉദ്യോഗസ്ഥര്‍ യുവതിയെ താങ്ങി നിര്‍ത്തി.കഴുത്തിലെ കയര്‍ അഴിക്കാന്‍ നോക്കിയിട്ട് സാധിച്ചില്ല. തുടര്‍ന്ന് കത്തിയെടുത്ത് കഴുത്തില്‍ മുറുകിരുന്ന ഷാള്‍ മുറിച്ച്മാറ്റി, യുവതിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.പെട്ടെന്ന് ആശുപത്രയില്‍ എത്തിച്ചതിനാല്‍ യുവതിയെയും കുഞ്ഞിനെയും രക്ഷിക്കാന്‍ സാധിച്ചു.അമ്മയെയും, കുഞ്ഞിനെയും രക്ഷിക്കാന്‍ സാധിച്ചതിനുളള സന്തോഷത്തിലാണ് പോലീസ് ഉദ്യോഗസ്ഥരായ,എസ്.ഐ എം.എ നവാസ്, എ.എസ്.ഐ ബിനു രവീന്ദ്രന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ എസ്.സുരേഷ്, ജോസ് മാത്യു, ബോബി സ്റ്റീഫന്‍ എന്നിവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: