ന്യൂദല്‍ഹി: യോഗാ ദിനം ആചരിക്കാനും യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. ‘നമ്മുടെ ദൈനംദിന ജീവിതത്തില്‍ യോഗ’ എന്ന ഹ്രസ്വ ചിത്രവും മോദി പങ്കുവെച്ചു.
വരും ദിവസങ്ങളില്‍ ലോകം അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുകയാണ്. യോഗ ദിനം ആചരിക്കാനും യോഗ നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇംഗ്ലീഷിന് പുറമെ ഏഴു ഭാരതീയ ഭാഷകളിലാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ജൂണ്‍ 21നാണ് ലോകം അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: