ലണ്ടന്‍: പ്രവാചകന്റെ മകളുടെ കഥ പറയുന്ന ‘ലേഡി ഓഫ് ഹെവന്‍’ സിനിമ നിരോധിക്കണമെന്ന ആവശ്യമുയര്‍ത്തിയ ഇമാം ഖാരി അസിമിനെ ബ്രിട്ടിഷ് സര്‍ക്കാരിന്റെ സ്വതന്ത്ര ഉപദേഷ്ടാവ് എന്ന പദവിയില്‍ നിന്നു നീക്കം ചെയ്തു. ഇസ്ലാം വിദ്വേഷവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് സര്‍ക്കാര്‍ ഇമാമിന്റെ ഉപദേശം തേടിയിരുന്നത്. മുസ്ലിം വിദ്വേഷം തടയാനുള്ള സര്‍ക്കാര്‍ സമിതിയുടെ ഉപാധ്യക്ഷനുമാണ് ലീഡ്സ് മക്ക മസ്ജിദിലെ മുഖ്യ ഇമാമായ ഖാരി അസിം.
സിനിമ നിരോധിക്കണമെന്ന ആവശ്യത്തിനു പിന്തുണ നല്‍കിയതിലൂടെ കലാവിഷ്കാര സ്വാതന്ത്ര്യത്തിനും സമുദായ സൗഹാര്‍ദത്തിനും എതിരായ നിലപാടാണ് ഇമാം സ്വീകരിച്ചത് എന്നാരോപിച്ചാണു പദവിയില്‍ നിന്നു നീക്കം ചെയ്തത്.
ഷിയ പുരോഹിതനും ചലച്ചിത്രകാരനുമായ യാസിര്‍ അല്‍ ഹബീബ് സംവിധാനം ചെയ്ത ‘ലേഡി ഓഫ് ഹെവന്‍’ ഇസ്ലാമിക ചരിത്രത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നാരോപിച്ചാണു വിവിധ സംഘടനകള്‍ രംഗത്തെത്തിയത്. ഇതെത്തുടര്‍ന്നു ബ്രിട്ടനിലെ തിയറ്ററുകള്‍ പ്രദര്‍ശനം നിര്‍ത്തിവച്ചിരുന്നു. ഈജിപ്ത്, പാക്കിസ്ഥാന്, ഇറാന്, ഇറാഖ്, മൊറോക്കോ എന്നിവിടങ്ങളിലും പ്രതിഷേധമുയര്‍ന്നു.
പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുകയോ പ്രതിഷേധം സംഘടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ഖാരി അസിം ട്വിറ്ററില്‍ പ്രതികരിച്ചു. ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കാന്‍ താന്‍ പ്രവര്‍ത്തിച്ചുവെന്ന സര്‍ക്കാരിന്റെ വാദം വസ്തുതാപരമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ഞങ്ങള്‍ രാജ്യത്തുടനീളമുള്ള നിരവധി സഹോദരങ്ങളുമായും ഇമാമുമാരുമായും സിനിമാശാലകളുമായി ബന്ധപ്പെട്ടു.. .ചില ഇമാമുകള്‍ പ്രതിഷേധത്തിന്റെ വീക്ഷണം സ്വീകരിച്ചു, മറ്റുള്ളവര്‍ സാഹചര്യം പരിഹരിക്കാന്‍ സിനിമാശാലകളുമായി സംവാദം നടത്തുന്നു’എന്ന ഇമാമിന്റെ ഫേസ് ബുക്ക് പോസ്റ്റ്ചൂണ്ടിക്കാട്ടിയാണ് നടപടി..’
‘സ്ഥിതിഗതികള്‍ പരിഹരിക്കുക, പ്രദര്‍ശനങ്ങള്‍ റദ്ദാക്കുക എന്നത് അര്‍ത്ഥമാക്കുന്നത്, ചില സ്ഥലങ്ങളില്‍ ഞങ്ങള്‍ വിജയിച്ചു, ആ തിയേറ്ററുകള്‍ ഇനി സിനിമ പ്രദര്‍ശിപ്പിക്കില്ല’ എന്നുതന്നെയാണെന്നും പുറത്താക്കലനു കാരണമായി സര്‍ക്കാര്‍ വിശദീകരിച്ചു
ഇസ്ലാം മതത്തെ അവഹേളിച്ചു എന്നാരോപിച്ച് സിനിമാ പ്രദര്‍ശനം മുസ്ളീം സംഘടനകള്‍ തടഞ്ഞിരുന്നു. സിനിമാ തിയ്യറ്ററുകള്‍ക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചതോടെ സിനിമയുടെ മുഴുവന്‍ പ്രദര്‍ശനവും ഒഴിവാക്കാന്‍ സിനിമവോള്‍ഡ് എന്ന പ്രമുഖ തിയ്യറ്റര്‍ ശൃംഖല തീരുമാനിക്കുകയായിരുന്നു. തിയറ്റര്‍ ജീവനക്കാരുടെയും സിനിമ കാണാന്‍ വരുന്നവരുടെയും സുരക്ഷയ്ക്ക് വേണ്ടിയാണ് പ്രദര്‍ശനം ഒഴിവാക്കിയതെന്ന് കമ്പനി വ്യക്തമാക്കി.
പ്രവാചകന് മുഹമ്മദ് നബിയുടെ മകളെ പറ്റിയാണ് സിനിമ. സിനിമയില്‍ പ്രവാചകന് മുഹമ്മദ് നബിയുടെ മുഖം കാണിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
്. റിലീസ് ചെയ്ത തിയറ്ററുകള്‍ക്ക് മുമ്പില്‍ നൂറിലേറെ പേര് അള്ളാബു അക്ബര്‍ വിളിച്ച് പ്രതിഷേധിച്ചു. ഇതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. സിനിമ യുകെയിലെ തിയ്യറ്ററുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 117,000 പേര് ഒപ്പു വെച്ച പരാതിയും ഉയര്‍ന്നിട്ടുണ്ട്.
ലോകത്തിലെ രണ്ടാമത്തെ വലിയ സിനിമാ ശൃംഖലയാണ് സിനിവേള്‍ഡ്. സിനിവേള്‍ഡിന്റെ തീരുമാനം അഭിപ്രായ സ്വാതന്ത്ര്യത്തിനേറ്റ മങ്ങലാണെന്ന വിമര്‍ശനമുയരുന്നുണ്ട്. അതേസമയം മറ്റ് ചില സിനിമാ തിയറ്റര്‍ കമ്പനികള്‍ ഇപ്പോഴും സിനിമയുടെ പ്രദര്‍ശനം ഒഴിവാക്കിയിട്ടില്ല.എലി കിംഗ് ആണ് ചിത്രം സംവിധാനം ചെയ്തത്. എന്‍ലൈറ്റ്മെന്റ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചത്. കുവൈത്തി ഷിയ പുരോഹിതനായ യാസര്‍ അല്‍ ഹബീബ് ആണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: