ന്യൂഡൽഹി: ഇസ്ലാമിക തീവ്രവാദത്തിനും മൗലികവാദത്തിനും എതിരെ കടുത്ത നിലപാടുള്ള ഡച്ച് നിയമസഭാംഗം ഗീര്‍ത് വൈല്‍ഡേഴ്സിന് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ചതിന് വധഭീഷണി. ഇന്ത്യയിൽ മതമൗലികവാദികളിൽ നിന്നും ഭീഷണി നേരിടുന്ന നൂപുർ ശർമ്മയ്ക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസം ഗീര്‍ത് വൈല്‍ഡേഴ്സ് രംഗത്ത് വന്നിരുന്നു. തനിക്ക് ഇസ്ലാമിക തീവ്രവാദികളില്‍ നിന്നും വധഭീഷണി എത്തിയെന്ന് വൈൽഡേഴ്സ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
നൂപുർ ശർമ്മയെ പിന്തുണച്ചതിന് നൂറുകണക്കിന് വധഭീഷണികളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതുകൊണ്ടൊന്നും എന്റെ നിലപാട് മാറാൻ പോകുന്നില്ല. ഇത് എന്നെ കൂടുതൽ ദൃഢനിശ്ചയമുള്ളവനാക്കുകയാണ്. നൂപുർ ശർമ്മയ്ക്കുള്ള ഐക്യദാർഢ്യം ഞാൻ ഒരിക്കൽക്കൂടി പ്രഖ്യാപിക്കുകയാണ്. കാരണം, തിന്മയ്ക്ക് ഒരിക്കലും വിജയിക്കാനാകില്ല. വൈൽഡേഴ്സ് ട്വീറ്റ് ചെയ്തു.
പ്രവാചകനെതിരെ നേതാക്കൾ നടത്തിയ പ്രസ്താവനയിൽ ഇന്ത്യ എന്തിന് മാപ്പ് പണയണമെന്ന് ഗീർത് ചോദിച്ചു. ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്നും ഭീഷണിപ്പെടുത്തുന്ന രാജ്യങ്ങൾക്ക് മുന്നിൽ അടിപതറരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുസ്ലിം രാജ്യങ്ങളുടെ ഭീഷണിക്കു മുമ്പിൽ നിങ്ങൾ അടിപതറരുത്. സ്വാതന്ത്ര്യത്തിനായി നിലകൊള്ളൂ എന്നും ഗീർത് കുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: