ആദൂര്‍: പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കുറ്റത്തിന്റെ പേരില്‍ മദ്രസ അധ്യാപകന് അറസ്റ്റില്‍. കര്‍ണാടക ബണ്ട്വാള്‍ സ്വദേശിയായ സുബൈര്‍ ദാരിമിയാണ് അറസ്റ്റിലായത്.
കാസര്‍കോട് ആദൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. മൂന്നു മാസക്കാലത്തോളം കുട്ടിയെ ഇയാള്‍ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതിയില്‍ പറയുന്നത്.
കുട്ടി നേരിട്ട് ചൈല്‍ഡ് ലൈനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അധ്യാപകന് നേരത്തെ ജോലി ചെയ്ത മദ്രസയിലെ വിദ്യാര്‍ത്ഥിയാണ് പരാതി നല്‍കിയത്. അറസ്റ്റിലായ ഇയാളെ കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: