കോഴിക്കോട് : മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങളെ പിന്തുടര്ന്ന് ശതാബ്ദി ആഘോഷ ചടങ്ങുകളില്‍ കറുത്ത വസ്ത്രങ്ങളോ മാസ്കോ ധരിക്കരുതെന്ന് നിര്‍ദ്ദേശവുമായി കോഴിക്കോട് ലത്തീന്‍ കത്തോലിക്ക സഭ. സംസ്ഥാന പോലീസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇതെന്ന് ലത്തീന്‍ കത്തോലിക്ക സഭ അറിയിച്ചു.
ഇതുപ്രകാരം ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്നവര്‍ കറുത്ത മാസ്കോ ഷാളുകളോ ധരിക്കരുതെന്നും ചൂണ്ടിക്കാട്ടി സംഘാടക സമിതി ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് 5.30 നാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട് രൂപതയുടെ ശതാബ്ദി ചടങ്ങ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് സുരക്ഷയ്ക്കായി 500 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. 11 ഡിവൈഎസ്പിമാര്‍ക്കും 30 എസ്ഐമാര്‍ക്കുമാണ് സുരക്ഷാ ചുമതല. പരിപാടികള്‍ക്ക് ഒരു മണിക്കൂര്‍ മുമ്പേ എത്തുന്നവരെ മാത്രമേ പ്രവേശിപ്പിക്കു. വേദികളുടെ സംരക്ഷണച്ചുമതല പോലീസ് ഏറ്റെടുത്തിരിക്കുകയാണ്.
ഉച്ചയ്ക്ക് 3.30ന് ട്രൈപ്പന്റ ഹോട്ടലില്‍ നടക്കുന്ന പുസ്തക പ്രകാശനമാണ് മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ ആദ്യപരിപാടി. തുടര്‍ന്ന് നാലുമണിക്ക് ജില്ല സഹകരണ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് ഉദ്ഘാടനം, 5.30ന് കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷം എന്നീ പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: