ചെന്നൈ: തിരുപ്പതിക്ഷേത്രത്തില്‍ പാദരക്ഷകള്‍ ധരിച്ച് കയറിയതിന് ഈയിടെ വിവാഹിതരായ താരദമ്പതികളായ നയന്‍താരയ്‌ക്കും വിഘ്നേഷ് ശിവനും കോടതി നോട്ടീസ്. മഹാബലിപുരത്ത് വിവാഹിതരായതിന് ശേഷമാണ് ഇരുവരും തിരുമല തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചത്.
ഇരുവരും ക്ഷേത്രപരിസരത്ത് നടത്തിയ ഫോട്ടോഷൂട്ടിലാണ് പാദരക്ഷകള്‍ ധരിച്ചതായി കണ്ടെത്തിയതോടെയാണ് വിവാദമായത്. നടി നയന്‍താര ക്ഷേത്രപരിസരിച്ച് പാദരക്ഷകള്‍ ധരിച്ച് നടന്നത് നിയമവിരുദ്ധമാണെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് ചീഫ് വിജിലന്‍സ് സെക്യൂരിറ്റി ഓഫീസര്‍ നരസിംഹ കിഷോര്‍ പറഞ്ഞു. “മാഡ തെരുവില്‍ നയന്‍താര ചെരുപ്പ് ധരിച്ച് നടക്കുന്നത് കണ്ടു. സുരക്ഷ ഉദ്യോഗസ്ഥര്‍ ഉടന്‍ പ്രതികരിച്ചു. ചെരിപ്പ് ധരിച്ച് അവര്‍ അവിടെ ഫോട്ടോഷൂട്ട് നടത്തിയതായി സിസിടിവി ക്യാമറകളില്‍ കണ്ടു. നയന്‍താരയ്‌ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. അവരോട് ഇതേക്കുറിച്ച് സംസാരിച്ചു. ബാലാജിഭഗവാനോടും തിരുപ്പതി ക്ഷേത്ര അധികൃതരോടും ഭക്തരോടും മാപ്പപേക്ഷിക്കുന്ന വീഡിയോ ഉടനെ പുറത്തിറക്കുമെന്ന് നയന്‍താര പറഞ്ഞിട്ടുണ്ട്. എന്തായാലും അവര്‍ക്ക് നോട്ടീസ അയച്ചു”- നരസിംഹ കിഷോര്‍ പറഞ്ഞു.
സംവിധായകന്‍ വിഘ്നേഷ് ശിവന്‍ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് മാപ്പപേക്ഷിക്കുന്ന കത്തയച്ചിട്ടുണ്ട്.” തിരുപ്പതിയില്‍ വെച്ച് താലികെട്ടാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ചില തടസ്സങ്ങള്‍ കാരണം അതിന് കഴിഞ്ഞില്ല. വിവാഹച്ചടങ്ങള് പൂര്‍ത്തിയാക്കാന്‍ വിവാഹവേദിയില്‍ നിന്നും തിരുപ്പതിയിലേക്ക് കുതിക്കുകയായിരുന്നു. പക്ഷെ ഭക്തജനത്തിരക്ക് കാരണം ഉള്ളിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഭക്തര്‍ കുറഞ്ഞ സമയത്ത് ക്ഷേത്രത്തില്‍ വീണ്ടുമെത്തി. പെട്ടെന്ന് ഒരു ചിത്രമെടുക്കാനുള്ള ധൃതിയ്ല കാലില്‍ ചെരുപ്പുള്ളത് അറിഞ്ഞില്ല. നിരന്തരം തിരുപ്പതി ക്ഷേത്രം സന്ദര്‍ശിക്കുന്നവരാണ്. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ അഞ്ച് തവണയെങ്കിലും തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട്. തങ്ങളുടെ പ്രവൃത്തികൊണ്ട് വേദനിച്ചവരോട് മാപ്പ് ചോദിക്കുന്നു. “- വിഘ്നേഷ് ശിവന്‍ കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: