കോഴിക്കോട് : മലപ്പുറത്തിന് പിന്നാലെ കോഴിക്കോട് പരിപാടിക്കുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ ഒരുക്കുന്നത് 500 പോലീസുകാര്‍. മലപ്പുറത്ത് രണ്ട് പരിപാടികള്‍ക്കുശേഷം ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി കോഴിക്കോട് പൊതു ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തും ഇതിനാണ് ഇത്രയും പോലീസുകാരുടെ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
കോഴിക്കോട് പന്തീരങ്കാവ് കൊടല് നടക്കാവില്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം എത്തിയപ്പോഴാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ഇതിനു മുമ്പ് കുന്നംകുളത്തുവെച്ചും ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായുള്ള കടുത്ത നിയന്ത്രണങ്ങളില്‍ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു.
മുഖ്യമന്ത്രിക്കെതിരെ മലപ്പുറം മുതല്‍ കോഴിക്കോട് വരെ വഴിനീളെ പ്രതിഷേധമാണ്. മലപ്പുറം കുര്യാട് കോണ്‍ഗ്രസ്മുസ്ലിം ലീഗ് പ്രവര്‍ത്തകരും കോട്ടക്കലില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. മലപ്പുറം പുത്തനത്താണിയിലും കക്കാടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വിധത്തില്‍ നഗരത്തിലെ പ്രധാന റോഡുകളെല്ലാം അടച്ചിട്ടുകൊണ്ടാണ് പോലീസ് മുഖ്യമന്ത്രിക്കായി പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബുദ്ധിമുട്ടിലാക്കിയുളള അമിത സുരക്ഷാ ക്രമീകരണത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നെങ്കിലും പോലീസ് വിട്ടുവീഴ്ചയ്ക്കൊരുക്കമല്ല.
11 ഡിവൈഎസ്പി മാരും 30 എസ് ഐമാരും സുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കും. രാമനാട്ടുകര മുതല്‍ മാഹി വരെ പോലീസിനെ വിന്യസിക്കും. ഉച്ചമുതല്‍ വേദികളുടെ നിയന്ത്രണം പോലീസ് ഏറ്റെടുക്കും. ഉച്ചയ്ക്ക് 3.30ന് ട്രൈപ്പന്റ ഹോട്ടലില്‍ നടക്കുന്ന പുസ്തക പ്രകാശനമാണ് മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ ആദ്യപരിപാടി. തുടര്‍ന്ന് നാലുമണിക്ക് ജില്ല സഹകരണ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് ഉദ്ഘാടനം നടക്കും. 5.30ന് കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. പരിപാടികള്‍ക്ക് ഒരു മണിക്കൂര്‍ മുമ്പേ എത്തുന്നവരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ എന്നാണ് നിര്‍ദ്ദേശം. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ ഈ നിയന്ത്രണം ബാധകമാണ്.
700 ലേറെ പോലീസുകാരെ വിന്യസിച്ചാണ് മലപ്പുറത്ത് കേരളാ പോലീസ് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയത്. വാഹനങ്ങള്‍ മണിക്കൂറുകള്‍ക്ക് മുമ്പ് തടഞ്ഞും ജനങ്ങളുടെ കറുത്ത് മാസ്ക് അടക്കം മാറ്റിച്ചുമാണ് മുഖ്യമന്ത്രിക്ക് മലപ്പുറത്ത് സുരക്ഷയൊരുക്കിയത്. സമാനമായ രീതിയിലാകും കോഴിക്കോട്ടും പോലീസ് വിന്യാസവും സുരക്ഷാ ക്രമീകരണവും.
അതേസമയം ജനജീവിതം ദുസ്സഹമാക്കുന്ന വിധത്തില്‍ അസാധാരണ നിയന്ത്രണങ്ങളും പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ ബിജെപി കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിയും സുരക്ഷാ വാഹനങ്ങളും കടന്നുപോകുന്നതിനിടെ കുന്നംകുളത്ത് വച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിനായി പോകുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. തവനൂരില്‍ മുഖ്യമന്ത്രിയുടെ വേദിക്ക് പുറത്തായി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസ്സും പ്രതിഷേധിക്കുന്നുണ്ട്. കനത്ത സുരക്ഷയിലും പോലീസ് ബാരിക്കേഡുകള്‍ തകര്ത്താന് യൂത്ത് ലീഗിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ ശ്രമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: