ചിക്കാഗോ: പ്രശസ്ത സംവിധായകന് ജയന് മുളങ്ങാടിന്റെയും റിട്ടയേര്‍ഡ് പ്രൊഫസര്‍ ഡോ ശ്രീകലയുടേയും മകളായ ദേവി ജയന് അമേരിക്കയിലെ മാര്‍കിറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ക്ലിനിക്കല്‍ സൈകൊളജിയില് ഡോക്ടറേറ്റ് നേടി. പൂന ഡി വൈ പട്ടേല്‍ സര്‍വകലാശാലയില്‍നിന്ന് ബയോടെക്നോളജിയില്‍ ബിരുദാനന്തരബിരുദം എടുത്ത ശേഷമാണ് അമേരിക്കയില്‍ എത്തിയത്.
ആലപ്പുഴ പുന്നപ്ര മുളങ്ങാട് സ്വദേശിയാണ്. ചിക്കാഗോയിലെ കലാ സാംസ്കാരിക രംഗത്തും സജീവമാണ് ദേവി ജയന്.
മലയാളി കണ്‍വന്‍ഷനിലെ കലാപരിപാടികളുടെ അവതാരകയും നൃത്തപരിപാടികളിലെ സജീവ അംഗവുമാണ്. ലാസ്യ എന്ന നൃത്തക്കൂട്ടായ്മയുടെ സ്ഥാപകരില്‍ ഒരാളാണ്. ഷിക്കാഗോ കേന്ദ്രീകരിച്ച് നിരവധി നൃത്തരൂപങ്ങള്‍ സംവിധാനം ചെയ്തു…
പ്രതികരിക്കാൻ ഇവിടെ എഴുതുക: