തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചതിന് പ്രസ് ക്ളബ്ബിനെതിരെ കേസ്.
തിരുകൊച്ചിയിലെയും പിന്നെ കേരളത്തിലെയും ആദ്യ ഗവ. പ്രസ് ഫൊട്ടോഗ്രഫറായിരുന്നു ശിവന് . നെഹ്റു മുതല്‍ ഒട്ടനവധി നേതാക്കളുടെ രാഷ്ട്രീയജീവിതം പകര്‍ത്തി. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ ശിവന് സ്റ്റുഡിയോ നീണ്ട കാലം സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സംഗമസ്ഥാനമായിരുന്നു.മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്.. കഴിഞ്ഞ വര്‍ഷം ജൂണ്‍ 24 ന് അദ്ദേഹം മരിച്ചു. പ്രസ് ക്ളബ്ബില്‍ അസോസ്ിയേറ്റ് അംഗവുമായിരുന്നതിനാല്‍ കഌബ്ബില്‍ പൊതു ദര്‍ശനത്തിനു വെച്ചു.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാണ് പൊതുദര്‍ശനം എന്നു പറഞ്ഞാണ് കേസെടുത്തിരിക്കുന്നത്. അന്നത്തെ സെക്രട്ടറി രാധാകൃഷ്ണനെതിരെയാണ് കേസ്.
ഇപ്പോള്‍ പ്രസ് ക്ളബ്ബ് പ്രസിഡന്റാണ് രാധാകൃഷ്ണന്..കേസിനു പിന്നില്‍ മറ്റു ചില താല്പര്യങ്ങളാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്ത് മാദ്ധ്യമപ്രവര്‍ത്തകരുടെ മാസ്ക് നീക്കം ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന പൊലീസ് ഭീകരതയില്‍ തിരുവനന്തപുരം പ്രസ് ക്ളബ് പ്രതിഷേധിച്ചിരുന്നു. കണ്ണൂരില്‍ പ്രതിഷേധ പ്രകടനം റിപ്പോര്‍ട്ട് ചെയ്തതിന് മാദ്ധ്യമപ്രവര്‍ത്തകനെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയ അഭിഭാഷകനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മാദ്ധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന് എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയോടെ നേതൃത്വം നല്‍കുമെന്ന് പ്രസ് ക്ളബ് പ്രസിഡന്റ് എം. രാധാകൃഷ്ണന് അറിയിക്കുകയും ചെയ്തു. തൊട്ടു പിന്നാലെ ഒരു വര്‍ഷം മുന്‍പ് എടുത്ത കേസ് ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ ദൂരൂഹതയുണ്ട്. രാജേഷ്കുമാര്‍ എന്നയാളിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂണ്‍ 26 ന് രാധാകൃഷ്ണനും കണ്ടാലറിയാവുന്ന 10 പേര്‍ക്കുമെതിരെ കേസ് എടുത്തിരുന്നു എന്നാണ് വിശദീകരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: