അനീഷ് കെ.അയിലറ
കിലുങ്ങുന്നുണ്ടെന്റെ മുന്നില്‍
കിലുക്കാംപെട്ടി
ബഹുവര്‍ണ ബലൂണുകള്‍-
ക്കിടയില്‍ തട്ടി.
അതു കണ്ടിട്ടെന്റ മക-
നവയെക്കാട്ടി
കൈപിടിച്ചു ചേര്‍ന്നുനിന്നു
കാഴ്ചകള്‍ കാട്ടി.
ന്യായമൊക്കെ നിരത്തിക്കൊ-
ണ്ടെന്റെ വാപൂട്ടി
പണമില്ലാഞ്ഞിടനെഞ്ചി-
ലിടിയും വെട്ടി.
പടിഞ്ഞാട്ടു പാറിവന്ന
എരിക്കു പൊട്ടി
കടലിന്റെയപ്പുറത്തൊ-
രടുപ്പു കൂട്ടി.
അതു നോക്കാനിരുകൈയു
മിടയ്‌ക്കു കൊട്ടി-
വിളിക്കുംപോല്‍ ബലൂണുകള്‍
നിരന്നു പൊട്ടി.
പടപ്പാട്ടങ്ങോടി വന്നെ-
ന്നോര്‍മയില്‍ മുട്ടി
പഴഞ്ചന്‍ പീരങ്കി പാഞ്ഞ
പാതകള്‍ കാട്ടി.
പടിപ്പുരയ്‌ക്കപ്പുറത്തു
മതിലു കെട്ടി-
ത്തിരിച്ചപ്പോളെന്റെ വീതം
കുറഞ്ഞു കിട്ടി.
ആദ്യമൊക്കെ കൂറുകാട്ടി
യടുത്തപട്ടി
ഇണക്കങ്ങളകത്തുന്നു
വെറുപ്പും മൂട്ടി.
പൊട്ടുവാനങ്ങേറെയുണ്ട-
തൊക്കെയും കൂട്ടി
ആളടുക്കാന്‍ കിലുക്കുന്നു
കിലുക്കാം പെട്ടി.
കണ്ടു മോഹിച്ചടുക്കുന്നു-
ണ്ടങ്ങു വാലാട്ടി
കൊണ്ടു പോകുന്നുണ്ടു കൂടെ-
യമിട്ടിന്‍ പെട്ടി.
അതു കണ്ടിട്ടറമാദി-
ച്ചിരുകൈകൊട്ടി
ഉരയ്‌ക്കാനാരെടുക്കുന്നു
കുഞ്ഞു തീപ്പെട്ടി?
കത്തിയാളിപ്പടരുന്നു-
ണ്ടമിട്ടിന്‍ ചട്ടി
ആരുടെയോ നെഞ്ചകങ്ങള്‍
തകര്‍ത്തു പൊട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: