പാലക്കാട്: തനിക്ക് നിയമസഹായം നല്‍കുന്ന അഭിഭാഷകനെതിരെ സര്‍ക്കാര്‍ കേസെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സ്വപ്ന സുരേഷ് കുഴഞ്ഞ് വീണു. സ്വപ്നയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. സംസാരിക്കുന്നതിനിടെ സ്വപ്ന വിതുമ്പിയിരുന്നു.
ഇടനിലക്കാരന്‍ ഷാജ് കിരണ്‍ പറഞ്ഞതെല്ലാം അതേപോലെ സംഭവിക്കുകയാണ്. അഭിഭാഷകനെ പൊക്കുമെന്ന് ഷാജ് പറഞ്ഞിരുന്നു. അതുപോലെ നടന്നു. സരിത്തിനെ പൊക്കുമെന്ന് പറഞ്ഞു. അതും നടന്നുവെന്നും സ്വപ്‌ന പറഞ്ഞു. ഇതിനു പിന്നാലെയാണു സ്വപ്ന വിറച്ച് കുഴഞ്ഞുവീണത്.
സ്വപ്‌നയുടെ വക്കാലത്ത് ഏറ്റെടുത്തതിന് പിന്നാലെ ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ആര്‍. കൃഷ്ണരാജിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. മതനിന്ദ കുറ്റം ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തിയെന്നും അങ്ങനെ മതത്തെ നിന്ദിച്ചുവെന്നുമാണ് പോലീസ് എഫ്ഐആറില്‍ പറയുന്നത്.
കൃഷ്ണരാജ് ഇസ്ലാം മതവിശ്വാസികളെ അവഹേളിക്കുകയാണെന്നാണ് പോലീസ് ന്യായീകരിക്കുന്നത്. 294 എ എന്ന ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. തൃശ്ശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ അനൂപ് വി.ആര്‍. നല്‍കിയ പരാതിയിലാണ് കേസെടുത്തത്. കൃഷ്ണരാജിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് അടക്കം വിശദമായി പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: