ബാലരാമപുരം: അധികാരദുര്‍വിനിയോഗം നടത്തി ഫാസിസ്റ്റ് ഭരണാധികാരിയെപ്പോലെ പെരുമാറുന്ന പിണറായി വിജയന് കേരളത്തിലെ മാദ്ധ്യമപ്രവര്‍ത്തകരേയും കടക്ക് പുറത്തെന്ന് ആഹ്യാനം ചെയ്യുകയാണെന്ന് കെ.സുരേന്ദ്രന്.
മോദിസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായി ബാലരാമപുരത്തെ കൈത്തറിത്തൊഴിലാളി കുടുംബങ്ങളെ നേരില്‍ കാണാനെത്തിയതായിരുന്നു കെ.സുരേന്ദ്രന്. മോദി സര്‍ക്കാരിന്റെ എട്ട് വര്‍ഷത്തെ ഭരണനേട്ടങ്ങളടങ്ങിയ ലഘുലേഖയും കൈത്തറിത്തൊഴിലാളികള്‍ക്ക് അദേഹം കൈമാറി.
കേരളം ഭരിക്കുന്ന പിണറായി വിജയന് സത്യങ്ങള്‍ പുറത്ത് വരാതിരിക്കാന്‍ കേരളത്തിലെ മാദ്ധ്യമപ്രവര്‍ത്തകരെയും വേട്ടയാടുകയാണ്. ഇതിന്റെ തെളിവാണ് മുഖ്യമന്ത്രിയുടെ സഹോദരപുത്രന് ശ്വാസമുണ്ടാകില്ല തനിക്ക് ഇനി പത്രപ്രവര്‍ത്തനം നടത്താനെന്ന് ഗുണ്ടാതലവനെപ്പോലെ ആഹ്യാനം ചെയ്തത്. കേരളത്തിലെ ഒരു പത്രപ്രവര്‍ത്തക യൂണിയനും മാദ്ധ്യമവിരുദ്ധ നിലപാടിനെതിരെ രംഗത്തെത്തിയില്ല. മാദ്ധ്യമങ്ങള്‍ക്കെതിരെയും അണികളെ വച്ച് സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കുകയാണ്.
മാദ്ധ്യമപ്രവര്‍ത്തകരുടെ വായടപ്പിക്കുക, 164 മൊഴിയെടുത്ത് കേസ്സടുപ്പിക്കുക, പട്ടാപ്പകല്‍ അറസ്റ്റ് ചെയ്യുക, പോലീസ് പീഢനം, ജനങ്ങളെ പുറത്തിറങ്ങാന്‍ കഴിയാത്തവിധം മുഖ്യമന്ത്രി സഞ്ചരിക്കുക. ഇതൊക്കെ കേരളത്തില്‍ കേട്ട്കേള്‍വിപോലുമില്ലാത്ത സംഭവങ്ങളാണ്. ഏകാധിപതിയെപ്പോലെ പെരുമാറുന്ന പിണറായി വിജയന് സ്വര്‍ണ്ണക്കടത്ത്,ഡോളര്‍ കടത്ത്, വിദേശ നിക്ഷേപകേസിലും ആരോപവിധേയനായി ജനങ്ങളുടേയും മാദ്ധ്യമങ്ങളുടേയും മുമ്പില്‍ നിന്ന് ഭീരുവിനെപ്പോലെ ഒളിക്കുകയാണ്. ഇതിനെതിരെ ബി.ജെ.പി ജനകീയ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ അറിയിച്ചു.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.രഘുനാഥ്, സി.ശിവന്‍കുട്ടി, ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, മീഡിയ സെല്‍ ജില്ലാ കണ്‍വീനര്‍ ആര്.എസ്.സമ്പത്ത്, ഒ.ബി.സി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പൂങ്കുളം സതീഷ്, സംസ്ഥാന സമിതിയംഗം സിമി ജ്യോതിഷ്, മണ്ഡലം പ്രസിഡന്റ് അഡ്വ.സുനീഷ്, ജനറല്‍ സെക്രട്ടറി വിനു, നിതിന്‍. മണ്ഡലം ഭാരവാഹികളായ എം.എസ്.ഷിബുകുമാര്‍, ശ്രീകണ്ഠന്, പുന്നക്കാട് ബിജു, പാറക്കുഴി അജി, ഊറ്ററ അനീഷ്, ആറാലുംമൂട് ഷാജി, രെജു ഐത്തിയൂര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: