കോട്ടയം : വിരട്ടാനൊന്നും നോക്കേണ്ട. ഏതു തരത്തിലുള്ള പിപ്പിടി കാട്ടിയാലും അതൊന്നും ഏശില്ലെന്ന് സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രത്യാരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്. സ്വപ്നയുടെ വെളിപ്പെടുത്തലുകളില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ന് കോട്ടയത്ത് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ സമ്മേളന ഉദ്ഘാടന ചടങ്ങില്‍ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരോക്ഷ പരാമര്‍ശം.
‘വിരട്ടാനൊന്നും നോക്കേണ്ട. ഏതു തരത്തിലുള്ള പിപ്പിടി കാട്ടിയാലും അതൊന്നും ഏശില്ല. എന്തും വിളിച്ച് പറയുന്നവരുടെ പിന്നില്‍ ഏതു കൊലകൊമ്പനായാലും കണ്ടുപിടിക്കും. തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും. നവകേരളം സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
‘2021 ല്‍ വലിയ പടയൊരുക്കവും നുണ പ്രചാരണത്തിന്റെ മലവെള്ളപാച്ചിലുമുണ്ടായി. പ്രചരണത്തിന് നാട്ടിലെ നല്ല ഭാഗം പത്ര ദൃശ്യ മാധ്യമങ്ങളും കൂടി. പക്ഷേ ജനങ്ങള്‍ ഞങ്ങളെ മനസിലാക്കി. നിങ്ങള്‍ 99 സീറ്റില്‍ ഭരണം നടത്താന്‍ ജനങ്ങള്‍ ആവശ്യപ്പെട്ടു’. ഞങ്ങളത് ശിരസാ വഹിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളില്‍ ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധം ശക്തമായതോടെ കര്‍ശ്ശന സുരക്ഷയിലാണ് മുഖ്യമന്ത്രി കോട്ടയത്ത് ത്തെിയത്. മാധ്യമ പ്രവര്‍ത്തകര്‍ക്കായും പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രി വരുന്നതിനും ഒന്നേകാല്‍ മണിക്കൂര്‍ മുമ്പേ തന്നെ നഗരത്തില പ്രധാന റോഡുകളെല്ലാം അടച്ചു. ഇതോടെ നഗരത്തില്‍ വന്‍ ഗതാഗത കരുക്കാണ് അനുഭവപ്പെട്ടത്. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രത്യേക പാസും ഏര്‍പ്പെടുത്തിയിരുന്നു. കറുത്ത മാസ്ക് ധരിക്കരുതെന്നും പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രിയും കുടുംബവും കറന്‍സി കടത്തിന്റെ ഭാഗമായി. പിണറായി, ഭാര്യ കമല, മകള്‍ വീണ, കെ.ടി. ജലീല്‍, നളിനി നെറ്റോ, എം. ശിവശങ്കരന് തുടങ്ങിയവര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നുമായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് സംസ്ഥാന വ്യാപകമായി അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: